മിഡില്‍ ഈസ്റ്റിലെ ആകാശപാത ഒഴിവാക്കി വിമാനക്കമ്പനികള്‍. ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നാണ് വിമാനക്കമ്പനികള്‍ ആകാശപാത ഒഴിവാക്കിയത്. ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ FlightRadar24 റിപ്പോർട്ട് പ്രകാരമാണിത്.
Also Read: ഇറാനിലെ അമേരിക്കൻ ആക്രമണം; അപലപിച്ച് ഹമാസ്
ഇറാന്‍, ഇറാഖ്, സിറിയ, ഇസ്രയേല്‍ എന്നിവയ്ക്ക് മുകളിലൂടെയുള്ള വ്യോമപാതകളിലൂടെ വിമാനക്കമ്പനികള്‍ പറക്കുന്നില്ല. കാസ്പിയന്‍ കടലിന് മുകളിൽ വടക്കുഭാഗം വഴിയും ഈജിപ്ത്, സൗദി അറേബ്യ എന്നിവയിലൂടെ തെക്കുഭാഗം വഴിയുമാണ് വിമാനങ്ങൾ പറക്കുന്നത്. ഈ പാതകളിലൂടെ പറക്കുന്നതിലൂടെ ഇന്ധന, ക്രൂ ചെലവുകളും പറക്കല്‍ സമയവും വര്‍ധിക്കും. എന്നാൽ, സുരക്ഷക്ക് പ്രാധാന്യം നൽകുന്നതിനാലാണ് ഈ വഴികൾ തിരഞ്ഞെടുത്തത്.
ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാന് മുകളിലൂടെ വിമാനങ്ങൾ സർവീസ് നടത്തുന്നില്ല.