അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ ഷെല്ലാക്രമണം; 42 മ​ര​ണം

അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ ഷെല്ലാക്രമണം; 42 മ​ര​ണം

ഗ​സ്സ: ഗ​സ്സ സി​റ്റി​യി​ലെ അ​ൽ ശാ​തി അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലും തൂ​ഫ​യി​ലും ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 42 പേ​ർ മ​രി​ച്ചു. ശാ​തി​യി​ൽ 24 പേ​രും തൂ​ഫ​യി​ൽ 18 പേ​രു​മാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ, 24 മ​ണി​ക്കൂ​റി​നി​ടെ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 101 ആ​യി. 169 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നു​സൈ​റ​ത് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ന് നേ​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന മ​ര​ണ സം​ഖ്യ​യാ​ണി​ത്.

ശാ​തി അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ക​ന​ത്ത ഷെ​ല്ലാ​ക്ര​മ​ണ​മാ​ണ് സൈ​ന്യം ന​ട​ത്തി​യ​ത്. കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. നി​ര​വ​ധി​പേ​ർ അ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ആം​ബു​ല​ൻ​സു​ക​ൾ​ക്കും പ്ര​ദേ​ശ​ത്തേ​ക്ക് എ​ത്തി​പ്പെ​ടാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

ഗ​സ്സ​യു​ടെ വ​ട​ക്ക​ൻ ഭാ​ഗം നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന ഇ​സ്രാ​യേ​ൽ സൈ​ന്യം പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​ണ്. ഗ​സ്സ തു​റ​മു​ഖ​ത്ത് സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് മീ​ൻ​പി​ടി​ത്ത​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഖാ​ൻ യൂ​നി​സി​ന് കി​ഴ​ക്കു​ള്ള അ​ബാ​സ​ൻ പ​ട്ട​ണ​ത്തി​ൽ പീ​ര​ങ്കി ആ​ക്ര​മ​ണവുമുണ്ടായി.

Top