CMDRF

ഇറാൻ പ്രസിഡൻ്റിനെ കൊന്നതാണെങ്കിൽ, ഇസ്രയേൽ ലോക രാജ്യങ്ങൾക്ക് വൻ ഭീഷണിയാകും

ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടത് 2024 മേയ് 20-നാണ്

ഇറാൻ പ്രസിഡൻ്റിനെ കൊന്നതാണെങ്കിൽ, ഇസ്രയേൽ ലോക രാജ്യങ്ങൾക്ക് വൻ ഭീഷണിയാകും
ഇറാൻ പ്രസിഡൻ്റിനെ കൊന്നതാണെങ്കിൽ, ഇസ്രയേൽ ലോക രാജ്യങ്ങൾക്ക് വൻ ഭീഷണിയാകും

ഒരു രാഷ്ട്രത്തലവനെ തന്നെ ചതിപ്രയോഗത്തിലൂടെ ഇസ്രയേല്‍ ഇല്ലാതാക്കിയിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ ആര് തന്നെ ആയാലും അവര്‍ അനുഭവിക്കുക തന്നെ വേണം. പറഞ്ഞുവരുന്നത് ഇറാന്‍ പ്രസിഡന്റ് കൊല്ലപ്പെട്ട സംഭവമാണ്. ഇന്ത്യയുമായും ഏറെ അടുപ്പം സൂക്ഷിക്കുകയും തന്ത്രപ്രധാനമായ ചബഹാര്‍ തുറമുഖം പത്തുവര്‍ഷത്തേക്ക് ഇന്ത്യയ്ക്ക് വിട്ട് നല്‍കുകയും ചെയ്ത കരാറിന് നിര്‍ണ്ണായക പങ്കുവഹിച്ച ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടത് 2024 മേയ് 20-നാണ്. ഈ മരണം ആസൂത്രിതമായ ഒരു കൊലപാതകമായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്. ലോകത്തെ തന്നെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണിത് എന്നതും നാം അറിയേണ്ടതുണ്ട്.

ഇറാനിലെ സായുധ സംഘമായ ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രയേല്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പേജര്‍ – വോക്കി ടോക്കി സ്‌ഫോടനങ്ങളില്‍ 39 പേര്‍ കൊല്ലപ്പെടുകയും 3,000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുകളും ഉണ്ടായിരിക്കുന്നത്. ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടം ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് സംശയിക്കുന്നതായി ഇറാനിലെ പാര്‍ലമെന്റ് അംഗം അഹമ്മദ് ബഖ്ഷയെഷ് ആര്‍ദേസ്താനിയാണ്, രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ഇബ്രാഹിം റെയ്സി ഉപയോഗിച്ചിരുന്ന പേജര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് അഹമ്മദ് ബഖ്ഷയെഷ് ആരോപിക്കുന്നത്.

Ebrahim Raisi

‘റെയ്സിയും ഒരു പേജര്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, അത് ഇപ്പോള്‍ വ്യാപകമായി പൊട്ടിത്തെറിക്കപ്പെട്ട പേജറുകളില്‍ നിന്ന് വ്യത്യസ്തമായ തരത്തില്‍പ്പെട്ടതാകാമെങ്കിലും ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതിന് പിന്നില്‍ പേജര്‍ സ്ഫോടനം ആകാനുള്ള സാധ്യത വളരെയേറെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. ഇറാന്‍ സൈന്യത്തിന്റെ കൂടി അറിവോടെയാണ് ഹിസ്ബുള്ളയ്ക്കുവേണ്ടി പേജറുകള്‍ വാങ്ങിയിരുന്നത്. അതുകൊണ്ടുതന്നെ ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അഹമ്മദ് ബഖ്ഷയെഷ് വ്യക്തമാക്കിയിട്ടുണ്ട്.

Also Read: ഇറാൻ മുൻ പ്രസിഡന്റ് മരിച്ച ഹെലിക്കോപ്റ്റർ അപകടം; പേജർ സ്‌ഫോടനം?

ഇബ്രാഹിം റെയ്സി പേജര്‍ ഉപയോഗിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന ചില ചിത്രങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം മരിക്കാനിടയായ ഹെലികോപ്റ്റര്‍ അപകടത്തിന് പേജര്‍ സ്ഫോടനം കാരണമായിട്ടുണ്ടാകാമെന്ന അഭ്യൂഹവും ശക്തമായത്. ഇതിനെ ബലപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ഇറാനില്‍ നിന്നും ഉയര്‍ന്നുവരുന്നത്. ഇതാകട്ടെ ഇസ്രയേലിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതുമാണ്.

Amir Abdollahian

അസര്‍ബയ്ജാനുമായിച്ചേര്‍ന്ന അതിര്‍ത്തിയിലെ അറസ് നദിയിലുണ്ടാക്കിയ രണ്ട് അണക്കെട്ടുകള്‍ ഉദ്ഘാടനം ചെയ്തശേഷം… വടക്കുപടിഞ്ഞാറന്‍ ഇറാനിലെ തബ്രീസ് പട്ടണത്തിലേക്ക് മടങ്ങുകയായിരുന്ന റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കിഴക്കന്‍ അസര്‍ബയ്ജാനിലെ ജോഫയില്‍ വച്ചാണ് തകര്‍ന്നുവീണിരുന്നത്. വിദേശകാര്യമന്ത്രി അമീര്‍ അബ്ദുല്ലാഹിയാനും ഈ അപകടത്തില്‍ മരിച്ചിരുന്നു. പ്രതികൂല കാലാവസ്ഥമൂലം മലയിടുക്കില്‍ തട്ടിയതാകാം അപകടകാരണമെന്നായിരുന്നു അന്ന് പുറത്തുവന്നിരുന്ന റിപ്പോര്‍ട്ട്.

Also Read: മുസ്ലീം രാജ്യങ്ങള്‍ ഇസ്രയേല്‍ ബന്ധം ഉടന്‍ അവസാനിപ്പിക്കണം, നിലപാട് കടുപ്പിച്ച് ഇറാന്‍ പരമോന്നത നേതാവ് ഖമേനി

എന്നാല്‍, പ്രസിഡന്റിന്റെ ഹെലികോപ്റ്ററിന് ഒപ്പം സഞ്ചരിച്ചിരുന്ന മറ്റ് രണ്ട് ഹെലികോപ്റ്ററുകളും സുരക്ഷിതമായി തിരിച്ചെത്തുന്ന സാഹചര്യവുമുണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥ ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്ററിന് മാത്രം എങ്ങനെ തിരിച്ചടിയായി എന്ന ചോദ്യം അന്നുതന്നെ ഉയര്‍ന്നിരുന്നതാണ്. എന്നാല്‍, ഏതെങ്കിലും തരത്തിലുള്ള ഒരു ഗൂഢാലോചനയ്ക്ക് കാരണമായ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നില്ല. ഇറാനിലും ഇസ്രയേലിന്റെ ചാര സംഘമായ മൊസാദിന്റെ സാന്നിധ്യമുള്ളതിനാല്‍ ഒരു സാധ്യതയും തള്ളിക്കളയാന്‍ കഴിയുകയില്ല.

Israel

ഹമാസ് രാഷ്ട്രീയകാര്യ മേധാവിയെ ടെഹ്റാനില്‍ വച്ച് കൊലപ്പെടുത്തിയതിലും ലെബനനില്‍ ഇസ്രയേല്‍ നടത്തിയ സ്ഫോടനങ്ങളിലും ശക്തമായ രോഷത്തില്‍ നില്‍ക്കുന്ന ഇറാന് തങ്ങളുടെ പ്രസിഡന്റിനെ ഇസ്രയേല്‍ ചാരന്‍മാര്‍ വകവരുത്തിയതാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് വലിയ സമ്മര്‍ദ്ദത്തിലാക്കും. ഇസ്രയേലിനെ ആക്രമിക്കുക എന്നതല്ലാതെ ആ രാജ്യത്തിന് മുന്നില്‍ മറ്റ് വഴികളുമില്ല. പേര്‍ഷ്യന്‍ പോരാളികളായി അറിയപ്പെടുന്ന ഇറാന്‍ സൈന്യവും ഏതുതരം ആക്രമണത്തിനും തയ്യാറായാണ് നില്‍ക്കുന്നത്.

Also Read: ഇസ്രയേൽ പ്രധാനമന്ത്രിയെ വധിക്കാൻ ഇറാൻ നീക്കം, പിടിയിലായവരിൽ ഇസ്രയേലിയും, ആശങ്കയിൽ ലോകം

റഷ്യയുടെ ഭാഗത്ത് നിന്നും ഒരു ഗ്രീന്‍ സിഗ്നലിനായാണ് ഇതിനായി ഇറാന്‍ കാത്തുനില്‍ക്കുന്നത്.ഇറാന്‍ പ്രസിഡന്റിനെ ഇസ്രയേല്‍ വധിച്ചതാണെന്ന സംശയം ബലപ്പെട്ട സ്ഥിതിക്ക് ഇക്കാര്യത്തില്‍ റഷ്യന്‍ ഏജന്‍സികളും അന്വേഷണം നടത്താനുള്ള സാധ്യതയുണ്ട്. ഹെലികോപ്റ്റര്‍ അപകടം നടന്ന ഉടനെ റഷ്യന്‍ സംഘം സ്ഥലത്ത് എത്തിയിരുന്നെങ്കിലും ഇതു സംബന്ധമായ അന്വേഷണം നടത്തിയിരുന്നത് ഇറാന്‍ അന്വേഷണ ഏജന്‍സികള്‍ മാത്രമാണ്.

BRICS Countries

പുതിയ സാഹചര്യത്തില്‍ ഹെലികോപ്ടറിന്റെയും പേജറിന്റെയും മറ്റ് ഇലക്ട്രോണിക് സംവിധാനങ്ങളുടെയും അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ റഷ്യന്‍ ഏജന്‍സികള്‍ പരിശോധിക്കാനുള്ള സാധ്യതയും ഏറെയാണ്. ഇറാന്‍ പ്രസിഡന്റിനെ ഇസ്രയേല്‍ വധിച്ചതാണെന്ന് തെളിഞ്ഞാല്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും ഇസ്രയേല്‍ ഒറ്റപ്പെടും. മാറുന്ന ലോകക്രമത്തില്‍ അമേരിക്കയ്ക്ക് പോലും ഇക്കാര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയണമെന്നില്ല. ഡോളറിനെതിരെ ബ്രിക് കറന്‍സി കൊണ്ടുവരാന്‍ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഇത്തരമൊരു നീക്കം നടത്തുന്നത്.

Also Read: ലെബനൻ-ഇസ്രയേൽ ഇനി തുറന്ന യുദ്ധത്തിലേക്കോ? മൊസാദിന്റെ കുടിലതയ്ക്ക് ഇസ്രയേൽ കണക്ക് പറയേണ്ടി വരും

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, ഈജിപ്ത്, യു.എ.ഇ, ഇറാന്‍, എത്യോപ്യ എന്നീ രാജ്യങ്ങളും നിലവില്‍ ഈ കൂട്ടായ്മയില്‍ അംഗമാണ്. 350 കോടി ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഈ കൂട്ടായ്മ അമേരിക്കന്‍ ചേരിക്ക് വലിയ ഭീഷണിയാണ് നിലവില്‍ ഉയര്‍ത്തുന്നത്. ഡോളറിനെതിരെ ബദല്‍ കറന്‍സി കൊണ്ടുവരാന്‍ ബ്രിക്സ് രാജ്യങ്ങള്‍ക്ക് കഴിഞ്ഞാല്‍ ഡോളറിന് അത് വലിയ പ്രഹരമാകും എന്നത് ഉറപ്പാണ്.

Donald Trump

അമേരിക്കയുടെയും യൂറോപ്പിന്റെയും സമ്പദ് വ്യവസ്ഥയാണ് അതോടെ തകിടംമറിയുക. ഇപ്പോള്‍ തന്നെ അമേരിക്കയില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ട്. ആയുധ വിപണിയും വലിയ ഭീഷണിയാണ് നേരിടുന്നത്. യുക്രെയിനെ സഹായിച്ച് അമേരിക്കയുടെ ആയുധകലവറ ശൂന്യമായെന്ന് തുറന്നടിച്ചിരിക്കുന്നത് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്.

Also Read: ആശയവിനിമയ ഉപകരണങ്ങൾ ഉപേക്ഷിച്ച് ഇറാൻ റവല്യൂഷനറി ഗാർഡ്‌സ്

റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ യുക്രെയിന്‍ ഉപയോഗിച്ച അമേരിക്കയുടെയും നാറ്റോ സഖ്യകക്ഷികളുടെയും ആയുധങ്ങളും ആധുനിക പോര്‍വിമാനങ്ങളും തകരുക കൂടി ചെയ്തതും അമേരിക്കന്‍ ആയുധ വിപണിക്ക് വലിയ പ്രഹരമായിട്ടുണ്ട്. അമേരിക്കന്‍ സഖ്യകക്ഷികളുടെ ആയുധങ്ങളോട് ഏറ്റുമുട്ടിയാണ് യുക്രെയിനില്‍ റഷ്യ മുന്നേറുന്നത്. അവരെ സംബന്ധിച്ച് ഇതൊരു പരിശീലനം കൂടിയാണ്.

Volodymyr Zelensky

റഷ്യ ഇതുവരെ യുക്രെയിനെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. കേവലം സൈനിക നടപടി മാത്രമായാണ് ഈ സംഘര്‍ഷത്തെ അവര്‍ നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെ മാരകമായ ഒരു ആയുധവും അവര്‍ യുക്രെയിന്‍ സൈന്യത്തിന് നേരെ പ്രയോഗിച്ചിട്ടുമില്ല. മുന്‍പ് സോവിയറ്റ് യൂണിയന്റെ ഭാഗമായ പ്രദേശമെന്ന നിലയില്‍ യുക്രെയിന്‍ ജനതയോടുള്ള റഷ്യയുടെ അനുഭാവമാണ് യുദ്ധപ്രഖ്യാപനത്തില്‍ നിന്നും റഷ്യയെ പിറകോട്ടടിപ്പിച്ചിരിക്കുന്നത്

Also Read: ഇറാനിൽ കല്‍ക്കരി ഖനി സ്ഫോടനം: മരണം 51ആയി

വ്ളോദിമിര്‍ സെലന്‍സ്‌കി എന്ന ജൂത വംശജനായ പ്രസിഡന്റാണ് യുക്രെയിനെ അപകടത്തിലേക്ക് തള്ളിവിട്ടതെന്ന വിലയിരുത്തലാണ് റഷ്യയ്ക്ക് ഉള്ളത്. സെലന്‍സ്‌കിക്ക് ജൂതരാഷ്ട്രമായ ഇസ്രയേലില്‍ നിന്നും കൃത്യമായ ഉപദേശം കിട്ടുന്നുണ്ടെന്ന വിവരവും റഷ്യയ്ക്കുണ്ട്. അതുകൊണ്ട് കൂടിയാണ് ഇസ്രയേലിന്റെ ശത്രുക്കളെ റഷ്യ ഇപ്പോള്‍ ചേര്‍ത്ത് പിടിച്ചിരിക്കുന്നത്.

North Korea 

ലെബനനിന് നേരെയോ ഇറാന് നേരെയോ ഏതുതരം ആക്രമണമുണ്ടായാലും ഇടപെടാന്‍ നിര്‍ബന്ധിതരാകും എന്നാണ് റഷ്യ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇറാന് പുറമെ ലെബനനിനും മാരക പ്രഹരശേഷിയുള്ള ആയുധങ്ങള്‍ നല്‍കാനാണ് റഷ്യയുടെ നീക്കം. അമേരിക്കയെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഉത്തര കൊറിയയ്ക്കും റഷ്യ ആയുധങ്ങള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്.

Also Read: ലെബനനിലെ വീടുകള്‍ക്കുനേരെ വ്യോമാക്രമണം ഉടനെന്ന് ഇസ്രായേല്‍

ഉത്തര കൊറിയന്‍ പോര്‍മുന അമേരിക്കയിലേക്ക് തിരിച്ചുവച്ചിരിക്കുന്ന സാഹചര്യത്തില്‍ എടുത്തുചാടി ഇസ്രയേലിനൊപ്പം ചേര്‍ന്ന് ആക്രമണം നടത്താന്‍ അമേരിക്കയ്ക്കും അത്രയെളുപ്പം കഴിയുകയില്ല. ഏത് തീരുമാനവും സ്വന്തമായി എടുത്ത് പ്രയോഗിക്കുന്ന ഏകാധിപതിയാണ് ഉത്തര കൊറിയന്‍ ഭരണാധികാരി. കമ്യൂണിസ്റ്റ് രാജ്യമായ ഉത്തര കൊറിയയ്ക്ക് നേരെ അമേരിക്ക അഥവാ നീങ്ങിയാല്‍ റഷ്യ മാത്രമല്ല കമ്യൂണിസ്റ്റ് രാജ്യമായ ചൈനയും ഇടപെടാന്‍ നിര്‍ബന്ധിതരാകും.

Palestine

41,000 പലസ്തീനികളെ കൊന്നൊടുക്കിയ ഇസ്രയേലിനൊപ്പം നില്‍ക്കുന്ന അമേരിക്കയ്ക്ക് ഒപ്പം നില്‍ക്കാന്‍ ഒരു മുസ്ലിം രാജ്യത്തിനും ഇനി കഴിയുകയില്ല. അഥവാ ഏതെങ്കിലും ഭരണാധികാരി അതിന് ശ്രമിച്ചാല്‍ ആ രാജ്യത്തെ ജനങ്ങള്‍ തന്നെ ആ ഭരണകൂടത്തെ പുറത്താക്കുകയും ചെയ്യും. ഇത്തരമൊരു സാഹചര്യമാണ് നിലവില്‍ ലോക രാഷ്ട്രീയത്തിലുള്ളത്.ഇസ്രയേലിന് വേണ്ടി അമേരിക്കയല്ല ആരുതന്നെ സുരക്ഷാ കവചം ഒരുക്കിയാലും വലിയൊരു തിരിച്ചടി അതെന്തായാലും ഇസ്രയേലിന് ഉറപ്പാണ്. അത് ഏത് രൂപത്തിലായിരിക്കും എന്നത് മാത്രമാണ് ഇനി കണ്ടറിയേണ്ടത്.

വീഡിയോ കാണാം

Top