ദമാസ്‌ക്കസ്: സിറിയന്‍ സൈന്യത്തിന്റെ ആയുധ ശേഖരത്തിലേക്ക് വ്യോമാക്രമണം നടത്തി ഇസ്രയേല്‍. സിറിയയിലെ ആയുധ സംഭരണ കേന്ദ്രങ്ങള്‍ വിമതരുടെ കൈയില്‍ എത്താതിരിക്കാനാണ് ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തത്.
Also Read:സിറിയൻ പ്രസിഡൻ്റ് അസദ് റഷ്യയിൽ, കൈവിടാതെ അഭയം നൽകി റഷ്യ
അതേസമയം, സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് റഷ്യയില്‍ അഭയം ലഭിച്ചുവെന്നും ഇപ്പോള്‍ കുടുംബത്തോടൊപ്പം മോസ്‌കോയിലാണെന്നും ക്രെംലിന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സികളായ ആര്‍ഐഎ നോവോസ്റ്റിയും ടാസും റിപ്പോര്‍ട്ട് ചെയ്തു. അസദിന്റെ 24 വര്‍ഷത്തെ ഭരണം ഫലപ്രദമായി അവസാനിപ്പിച്ച് സിറിയന്‍ പോരാളികള്‍ ഡമാസ്‌കസിന്റെ നിയന്ത്രണം പിടിച്ചെടുത്തതോടെയാണ് അസദ് റഷ്യയില്‍ അഭയം തേടിയിരിക്കുന്നത്. അദ്ദേഹത്തിന് അഭയം നല്‍കുമെന്ന് റഷ്യ വ്യക്തമക്കിയിട്ടുണ്ട്.