ടെല്‍അവീവ്: ഇസ്രയേല്‍ ബീര്‍ഷെബയിലെ സോറോക്ക ആശുപത്രി ഇറാന്‍ നടത്തിയ ആക്രമണത്തെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അപലപിക്കണമെന്ന് ഇസ്രയേല്‍. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരാനിരിക്കെയാണ് ഇസ്രയേല്‍ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്.
ഇറാന്റെ നടപടി യുദ്ധകുറ്റവും തീവ്രവാദവുമാണെന്നും ആക്രമിച്ചത് ജൂതര്‍ക്കും മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെ ചികിത്സ നല്‍കുന്ന ആശുപത്രിയാണെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ഇതുവരെ 450 മിസൈലുകളാണ് ഇറാന്‍ അയച്ചത്. 24 പേരാണ് കൊല്ലപ്പെട്ടത്. 1170 പേര്‍ക്ക് പരുക്കേറ്റു. 40ഇടങ്ങളിലാണ് മിസൈല്‍ പതിച്ചത്. ഇറാന്റെ മിസൈലാക്രമണത്തില്‍ 25000 വസ്തുവകകളാണ് തകര്‍ന്നത്. ആക്രമണത്തെ തുടര്‍ന്ന് 6500 പേരെയാണ് ഒഴുപ്പിച്ചത്.
ആശുപത്രിക്കുനേരെ നടത്തിയ ആക്രമണത്തില്‍ 45 പേര്‍ക്ക് പരുക്കേറ്റുവെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ഇറാന്‍ വിദേശകാര്യ മന്ത്രിയെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ സംസാരിക്കാന്‍ അവസരം നല്‍കിയതിനെ ഇസ്രയേല്‍ എതിര്‍ത്തു. സംഭവം നാണക്കേടാണെന്ന് ഇസ്രയേല്‍ അറിയിച്ചു. അതേസമയം, ആരക് ആണവ കേന്ദ്രത്തെ ആക്രമിച്ചതില്‍ ഇറാനും സുരക്ഷാ കൗണ്‍സിലിനെ സമീപിച്ചിട്ടുണ്ട്.