ഡമാസ്‌കസ്: വിമതര്‍ ഭരണം പിടിച്ചെടുത്ത സിറിയയിലെ സൈനിക താവളങ്ങള്‍ ആക്രമിച്ച് ഇസ്രയേല്‍. ഹെലികോപ്റ്ററുകള്‍, ജെറ്റ് വിമാനങ്ങള്‍ എന്നിവ തമ്പടിച്ചിരുന്ന മൂന്ന് സൈനിക താവളങ്ങള്‍ക്ക് നേരെയാണ് ഇസ്രയേല്‍ ബോംബാക്രമണം നടത്തിയതെന്ന് സിറിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബഷാര്‍ അല്‍-അസദിനെ പുറത്താക്കിയ ശേഷം സിറിയയിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണ്.
Also Read: ഇസ്രയേൽ അധിനിവേശം സിറിയയിലേക്കും, അമേരിക്കൻ ചേരി തുറന്നുവിട്ട ‘ഭൂതം’ അവരെയും വിഴുങ്ങും
വടക്കുകിഴക്കന്‍ സിറിയയിലെ ഖാമിഷ്ലി വിമാനത്താവളം, ഹോംസിന്റെ പ്രാന്തപ്രദേശത്തുള്ള ഷിന്‍ഷാര്‍ താവളം, തലസ്ഥാനമായ ഡമാസ്‌കസിന് തെക്കുപടിഞ്ഞാറുള്ള അക്റബ വിമാനത്താവളം എന്നിവയാണ് ആക്രമിക്കപ്പെട്ടത്. ഡമാസ്‌കസിലെ ഗവേഷണ കേന്ദ്രം, എന്നിവയ്ക്ക് നേരെയും ആക്രമണമുണ്ടായി.