ഇസ്റാഅ് – മിഅ്റാജ്; കുവൈത്തിൽ പൊതു അവധി പ്രഖ്യാപിച്ചു

ജനുവരി 30 വ്യാഴാഴ്ച മുതല്‍ ഫെബ്രുവരി 1 ശനിയാഴ്ച വരെയാണ് അവധി. സിവില്‍ സര്‍വീസ് കമ്മീഷനാണ് അവധി പ്രഖ്യാപിച്ചത്

ഇസ്റാഅ് – മിഅ്റാജ്; കുവൈത്തിൽ പൊതു അവധി പ്രഖ്യാപിച്ചു
ഇസ്റാഅ് – മിഅ്റാജ്; കുവൈത്തിൽ പൊതു അവധി പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇസ്റാഅ് – മിഅ്റാജ് പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. ജനുവരി 30 വ്യാഴാഴ്ച മുതല്‍ ഫെബ്രുവരി 1 ശനിയാഴ്ച വരെയാണ് അവധി. സിവില്‍ സര്‍വീസ് കമ്മീഷനാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ദിവസത്തെ പൊതു അവധിയാണ് പ്രഖ്യാപിച്ചത്. ജനുവരി 27 തിങ്കളാഴ്ചയാണ് ഇസ്റാഅ് – മിഅ്റാജ്. എന്നാല്‍ കുവൈത്ത് മന്ത്രിസഭാ തീരുമാനം അനുസരിച്ച് അവധി വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പൊതു സ്ഥാപനങ്ങളും അവധി ദിവസങ്ങളില്‍ അടച്ചിടും. ഫെബ്രുവരി രണ്ടിനാണ് അവധിക്ക് ശേഷം പ്രവൃത്തി ദിവസം പുനരാരംഭിക്കുക.

Share Email
Top