തിരുവനന്തപുരം: ഉന്നതകുലത്തിൽ ജനിക്കാത്തതിൽ ദുഖിക്കുന്നയാളല്ലേ സുരേഷ് ഗോപിയെന്ന് പരിഹസിച്ച് സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും മന്ത്രി പറഞ്ഞു.
ജീർണ്ണ മനസിന് ഉടമയാണ് സുരേഷ് ഗോപി. ഇത്തരം പരാമർശങ്ങൾ മുൻപും സുരേഷ് ഗോപി നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രസ്താവന പിൻവലിച്ചാലും ഇല്ലെങ്കിലും എന്താണ് മാറ്റമെന്നും എംബി രാജേഷ് ചോദിച്ചു. ഭിക്ഷ തരുന്നത് പോലെയാണ് കേരളം പിന്നിലാണെന്ന് പ്രഖ്യാപിക്കണമെന്ന ജോർജ് കുര്യൻ്റെ പ്രസ്താവന.
Also Read: എഡിഎമ്മിന്റെ മരണത്തിനിടയാക്കിയത് ദിവ്യയുടെ പ്രസംഗത്തിലെ അവസാന പരാമര്‍ശം: എം.വി ജയരാജൻ
ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാൾ കേരളം മുന്നിലായതിൻ്റെ ശിക്ഷയാണ് കേന്ദ്ര സർക്കാരിൽ നിന്ന് നേരിടുന്ന അവഗണന. കേരളം മുന്നിലായതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും കേരളം കൂടുതൽ ഉയരാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.