ഐ എസ് എൽ; ഇന്ന് ബ്ലാസ്റ്റേഴ്‌സ്-ഗോവ പോരാട്ടം

വിജയത്തുടർച്ച തേടി സ്വന്തം തട്ടകത്തിലാണ് ഇന്ന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്

ഐ എസ് എൽ; ഇന്ന് ബ്ലാസ്റ്റേഴ്‌സ്-ഗോവ പോരാട്ടം
ഐ എസ് എൽ; ഇന്ന് ബ്ലാസ്റ്റേഴ്‌സ്-ഗോവ പോരാട്ടം

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് – എഫ് സി ഗോവ പോരാട്ടം. വിജയത്തുടർച്ച തേടി സ്വന്തം തട്ടകത്തിലാണ് ഇന്ന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. കരുത്തരായ ചെന്നൈയിൻ എഫ്‌സിയെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് കൊമ്പന്മാർ ഇന്ന് എഫ്സി ഗോവയെ നേരിടാനിറങ്ങുക. എഫ് സി ഗോവയ്ക്കെതിരെ ജയം മാത്രമാണ് മഞ്ഞപ്പടയുടെ ലക്ഷ്യം.

ഐ എസ് എൽ പോയിന്റ് പട്ടിക നോക്കുമ്പോൾ ഒൻപത് കളിയിൽ 11 പോയിൻറുള്ള ബ്ലാസ്റ്റേഴ്സ് ഒൻപതാമതും എട്ട് കളിയിൽ 12 പോയിൻറുള്ള ഗോവ ആറാം സ്ഥാനത്തുമാണ്. സന്ദേശ് ജിംഗാൻ നയിക്കുന്ന ഗോവൻ കടമ്പ മറികടക്കുക ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പം ആയിരിക്കില്ല. നേർക്കുനേർവന്ന 20 കളിയിൽ പതിനൊന്നിലും ജയം ഗോവയ്ക്കൊപ്പമായിരുന്നു .ബ്ലാസ്റ്റേഴ്സ് ജയിച്ചത് അഞ്ച് കളിയിൽ മാത്രമാണ്. നാല് മത്സരം സമനിലയിലായി. ഏതായാലും ചെന്നൈക്കെതിരെ പുറത്തെടുത്ത അതേ കളി തന്നെ ഗ്രൗണ്ടിൽ കാഴ്ചവെക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുകയെന്ന് കോച്ച് മിഖായേൽ സ്റ്റാറെ പറഞ്ഞു.

Top