സമാധാനത്തേക്കാൾ നല്ലത് യുദ്ധമോ? ഞെട്ടിക്കുന്ന തന്ത്രം! അമേരിക്കയെ മുൾമുനയിൽ നിർത്തുന്ന ഇറാന്റെ രഹസ്യ നീക്കം

അധിനിവേശശക്തിയായ അമേരിക്ക പശ്ചിമേഷ്യയിൽ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്ന 'വെടിനിർത്തൽ' അഥവാ 'സമാധാനം' എന്നത് ഇറാനെ സംബന്ധിച്ചിടത്തോളം പരോക്ഷമായ ഒരു സാമ്പത്തിക ചതിക്കുഴിയാണ്. യാതൊരുവിധ സൈനിക ചെറുത്തുനിൽപ്പുമില്ലാതെ ശാന്തത നിലനിൽക്കുന്ന ഒരു അന്തരീക്ഷത്തിൽ, ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ അമേരിക്കൻ നാവികസേന അടിച്ചേൽപ്പിച്ചിട്ടുള്ള കടുത്ത ഉപരോധങ്ങൾ യാതൊരു തടസ്സവുമില്ലാതെ മുന്നോട്ടുപോകും

സമാധാനത്തേക്കാൾ നല്ലത് യുദ്ധമോ? ഞെട്ടിക്കുന്ന തന്ത്രം! അമേരിക്കയെ മുൾമുനയിൽ നിർത്തുന്ന ഇറാന്റെ രഹസ്യ നീക്കം
സമാധാനത്തേക്കാൾ നല്ലത് യുദ്ധമോ? ഞെട്ടിക്കുന്ന തന്ത്രം! അമേരിക്കയെ മുൾമുനയിൽ നിർത്തുന്ന ഇറാന്റെ രഹസ്യ നീക്കം

ശ്ചിമേഷ്യയിൽ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ നടക്കുന്ന അപ്രതീക്ഷിത മിസൈൽ ആക്രമണങ്ങളും അതിനെത്തുടർന്ന് മേഖലയിൽ വൻതോതിൽ പുകയുന്ന യുദ്ധഭീതിയും തികച്ചും അപകടനികർഷവും ആത്മഹത്യാപരവുമാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാം. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്കയ്‌ക്കെതിരെ സാമ്പത്തികമായും സൈനികമായും ഉപരോധങ്ങളിൽ വലയുന്ന ഒരു രാജ്യം നേരിട്ടുള്ള വെല്ലുവിളി ഉയർത്തുന്നത് യുക്തിക്ക് നിരക്കാത്ത നീക്കമായി സാധാരണക്കാർ വിലയിരുത്തിയേക്കാം. എന്നാൽ അമേരിക്കയുടെ വഞ്ചനാപരമായ നയതന്ത്രങ്ങളെയും ഭൂരാഷ്ട്രീയ തന്ത്രങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ, അമേരിക്ക വിഭാവനം ചെയ്യുന്ന വ്യാജമായ ‘സമാധാനത്തേക്കാൾ’ തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു പരിമിതമായ സൈനിക സംഘർഷമാണ് ഇറാന്റെ ദീർഘകാല താൽപ്പര്യങ്ങൾക്ക് കൂടുതൽ ഗുണം ചെയ്യുന്നതെന്ന് വ്യക്തമാകും.

അധിനിവേശശക്തിയായ അമേരിക്ക പശ്ചിമേഷ്യയിൽ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്ന ‘വെടിനിർത്തൽ’ അഥവാ ‘സമാധാനം’ എന്നത് ഇറാനെ സംബന്ധിച്ചിടത്തോളം പരോക്ഷമായ ഒരു സാമ്പത്തിക ചതിക്കുഴിയാണ്. യാതൊരുവിധ സൈനിക ചെറുത്തുനിൽപ്പുമില്ലാതെ ശാന്തത നിലനിൽക്കുന്ന ഒരു അന്തരീക്ഷത്തിൽ, ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ അമേരിക്കൻ നാവികസേന അടിച്ചേൽപ്പിച്ചിട്ടുള്ള കടുത്ത ഉപരോധങ്ങൾ യാതൊരു തടസ്സവുമില്ലാതെ മുന്നോട്ടുപോകും. ഒപ്പം ഇറാന്റെ പ്രധാന വരുമാന മാർഗ്ഗമായ എണ്ണ-വാതക കയറ്റുമതിയെ അന്താരാഷ്ട്ര വിപണികളിൽ നിന്ന് പൂർണ്ണമായി പാരശ്വവൽക്കരിക്കാനും അമേരിക്കയ്ക്ക് സാധിക്കുന്നു. വെടിനിർത്തലിന്റെ മറവിൽ ഇറാൻ സാമ്പത്തികമായി ശ്വാസം മുട്ടി നശിക്കുമ്പോൾ, മേഖലയിലെ അമേരിക്കൻ അനുകൂല രാജ്യങ്ങളായ സൗദി അറേബ്യയും യു.എ.ഇയും ഖത്തറും തങ്ങളുടെ ഊർജ്ജ കയറ്റുമതി തടസ്സമില്ലാതെ തുടർന്ന് ശതകോടികളുടെ ലാഭം കൊയ്യുന്നു. തങ്ങളെ മാത്രം ദരിദ്രമാക്കുകയും എന്നാൽ സാമ്രാജ്യത്വ ശക്തികൾക്കും അവരുടെ പങ്കാളികൾക്കും സുരക്ഷിതത്വം നൽകുകയും ചെയ്യുന്ന ഇത്തരമൊരു ഏകപക്ഷീയമായ വെടിനിർത്തൽ അംഗീകരിക്കാൻ ഇറാന് സാധിക്കില്ല.

Also Read: സെലെൻസ്‌കിയെ വഞ്ചിച്ചു! കൂടിക്കാഴ്ച കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ വാക്കുമാറ്റി ട്രംപ്; പാട്രിയറ്റ് മിസൈലുകൾ നൽകുന്ന കാര്യത്തിൽ ‘ഉറപ്പില്ലെന്ന്’അമേരിക്ക

അമേരിക്ക നേരിടുന്ന പ്രധാന ദുർബലത ആഗോള വിപണികളുടെ സുഗമമായ ഒഴുക്കാണ്. പേർഷ്യൻ ഗൾഫിലെയും ഹോർമുസ് കടലിടുക്കിലെയും അനിശ്ചിതത്വങ്ങൾ വഴി ആഗോള ഷിപ്പിംഗ്, ഇൻഷുറൻസ് ചെലവുകളിൽ വൻ വർദ്ധനവ് വരുത്താൻ ഇറാന്റെ നിയന്ത്രിത ആക്രമണങ്ങൾക്ക് സാധിക്കുന്നുണ്ട്. യെമനിലെ ഹൂതികൾ വഴി ബാബ് അൽ-മന്ദാബ് കടലിടുക്കിൽ സൃഷ്ടിക്കുന്ന തന്ത്രപരമായ സമ്മർദ്ദം ലോകത്തെ പ്രമുഖ എണ്ണ ഇറക്കുമതിക്കാരെയും കപ്പൽ ഉടമകളെയും ഇറാനിയൻ ആവശ്യങ്ങൾക്ക് മുന്നിൽ ചെവിഓർക്കാൻ നിർബന്ധിതരാക്കുന്നു. അമേരിക്കയുടെയും അത് വഴി ആഗോള സമ്പദ്‌വ്യവസ്ഥയുടെയും സാമ്പത്തിക സുരക്ഷിതത്വത്തിന് നേരെ കൃത്യമായ ഇടവേളകളിൽ ഭീഷണി ഉയർത്തുന്നതിലൂടെ, തങ്ങൾക്കെതിരെയുള്ള ഉപരോധങ്ങൾ നീക്കാൻ ഇറാൻ പാശ്ചാത്യ രാജ്യങ്ങൾക്ക് മേൽ അത്യുഗ്രമായ ഭൗമരാഷ്ട്രീയ സമ്മർദ്ദം ചെലുത്തുകയാണ് ചെയ്യുന്നത്.

പാശ്ചാത്യ സാമ്രാജ്യത്വം നിർവ്വചിച്ചിരിക്കുന്ന ‘സഞ്ചാര സ്വാതന്ത്ര്യം’ എന്ന വ്യാഖ്യാനത്തെ പൊളിച്ചെഴുതാനാണ് ഇറാൻ ഈ സംഘർഷങ്ങളിലൂടെ ശ്രമിക്കുന്നത്. അന്താരാഷ്ട്ര നാവിക പാതകൾ അമേരിക്കൻ നാവികസേനയുടെ ഏകപക്ഷീയമായ നിയന്ത്രണത്തിലാകുന്നതിന് പകരം, ഇറാൻ അംഗീകരിക്കുന്നതും നിയന്ത്രിക്കുന്നതുമായ സമാന്തര നിയമങ്ങൾക്ക് അനുസൃതമായി മാത്രമേ ചരക്ക് ഗതാഗതം നടക്കൂ എന്ന ശക്തമായ മുന്നറിയിപ്പാണ് ഇറാൻ നൽകുന്നത്. ഭാവിയിൽ ഹോർമുസ് കടലിടുക്ക് വഴി സുരക്ഷിതമായ ഗതാഗതം വേണമെങ്കിൽ അമേരിക്കൻ ഉപരോധങ്ങൾ പിൻവലിക്കണമെന്ന ഉറച്ച നിലപാടിലേക്ക് ലോകശക്തികളെ എത്തിക്കാൻ ഈ പരിമിത യുദ്ധത്തിന് സാധിക്കുന്നുണ്ട്.

Also Read: ട്രംപ് നിരാശയിൽ, യുദ്ധം പാളി, തോൽവി ഭയം! ട്രംപും ഉപദേഷ്ടാക്കളും പരസ്പരം പോരടിക്കുന്നു; ഇറാന് മുന്നിൽ തലകുനിച്ചോ അമേരിക്ക?

ആഭ്യന്തര തലത്തിലും അമേരിക്കൻ വിരുദ്ധ പ്രതിരോധം ഇറാനിയൻ ഭരണകൂടത്തിന് വലിയ രാഷ്ട്രീയ ആശ്വാസമാണ് നൽകുന്നത്. പണപ്പെരുപ്പവും വിദേശ ഉപരോധങ്ങൾ മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും ജനങ്ങളിൽ സൃഷ്ടിക്കുന്ന അസംതൃപ്തിയെ മറികടക്കാൻ, വിദേശ ശത്രുവിനെതിരായ ദേശീയ പ്രതിരോധമെന്ന ആശയം ഉയർത്തിപ്പിടിക്കാൻ ഇറാനിയൻ നേതൃത്വത്തിന് സാധിക്കുന്നു. സാമ്രാജ്യത്വ ഭീഷണിയെ മുൻനിർത്തി സുരക്ഷാ നടപടികൾ ശക്തമാക്കാനും കർശനമായ ഭരണനിയന്ത്രണങ്ങൾ ന്യായീകരിക്കാനും ഇതിലൂടെ സാധിക്കുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ നേരിടുന്ന തിരിച്ചടികൾ ഉടനടി പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിലും, ജനങ്ങളുടെ ഉടനടിയുള്ള ഭരണവിരുദ്ധ രാഷ്ട്രീയ സമ്മർദ്ദം കുറയ്ക്കാൻ വിദേശ ആക്രമണങ്ങൾക്കെതിരെയുള്ള ചെറുത്തുനിൽപ്പ് സഹായിക്കുന്നുണ്ട്.

തീർച്ചയായും, അമേരിക്ക പോലുള്ള വൻകിട ശക്തികളുമായി ഇത്തരം പ്രതിരോധ തന്ത്രങ്ങളിൽ ഏർപ്പെടുന്നത് കടുത്ത അപകടസാധ്യതകൾ നിറഞ്ഞതാണ്. അനിയന്ത്രിതമായ ഒരു സമഗ്ര യുദ്ധത്തിലേക്ക് കാര്യങ്ങൾ കടന്നാൽ അത് വലിയ നാശനഷ്ടങ്ങൾക്ക് വഴിവെച്ചേക്കാം. എന്നിരുന്നാലും, അമേരിക്കൻ സാമ്രാജ്യത്വത്തിന് പൂർണ്ണമായും വഴങ്ങുന്ന വഞ്ചനാപരമായ സമാധാനത്തേക്കാൾ, തങ്ങളുടെ ഉന്നത താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് അമേരിക്കൻ സഖ്യത്തിന് പരമാവധി നഷ്ടങ്ങൾ വരുത്തിവെക്കുന്ന ഈ ‘നിയന്ത്രിത സംഘർഷം’ തന്നെയാണ് ഇറാന് ഏറ്റവും അനുയോജ്യമായ ഭൂരാഷ്ട്രീയ തന്ത്രം.

Share Email
Top