മിക്ക വീടുകളിലും കാണുന്ന ഒന്നാണ് തുളസി. വാടികരിഞ്ഞു നിൽക്കുന്ന തുളസി സംരക്ഷിക്കാൻ കുറച്ച് കാര്യങ്ങൾ ചെയ്യാം. നനച്ചു കൊടുക്കുന്ന വെള്ളത്തിൻ്റെ അളവ് കൂടുന്നതുകൊണ്ട് ചെടി ഉണങ്ങാൻ സാധ്യതയുണ്ട്. മഴയുള്ള സമയങ്ങളിൽ നനച്ചു കൊടുക്കേണ്ട കാര്യമില്ല. വേനൽക്കാലമാണെങ്കിൽ രണ്ടു നേരം നനച്ചു കൊടുക്കണം.
അമിതമായി വെയിൽ തുളസിക്ക് ആവശ്യമില്ല. അതിനാൽ അൽപം തണലുള്ള ചെറിയ തോതിൽ വെയിൽ ഏൽക്കുന്ന ഇടത്തേയ്ക്ക് മാറ്റി നടാം. തുളസിക്ക് കാര്യമായ പരിചരണം ആവശ്യമില്ലെങ്കിലും ഉണങ്ങുന്നതായി തോന്നിയാൽ ചാണകപ്പൊടി, ഗോമൂത്രം എന്നിവ ജൈവവവളമായി നൽകുന്നത് നല്ലതാണ്.
Also Read: ഇഫ്താറിന് ഹെൽത്തി സാലഡ് തയ്യാറാക്കിയാലോ…
വേപ്പിലയുടെ എണ്ണയോ ബേക്കിങ് സോഡ വെള്ളത്തിൽ കലക്കിയതോ ഇലകളിൽ തളിച്ചു കൊടുക്കുന്നത് കീടബാധകൾ ഒഴിവാക്കാൻ സഹായിക്കും. അമിതമായി പൂത്തു തുടങ്ങുമ്പോൾ ഇലകളും പൂക്കളും നുള്ളി കളയുന്നത് ചെടിയുടെ വളർച്ചയ്ക്ക് ഗുണകരമാണ്.