ഇത്തരം ഉപ്പാണോ നിങ്ങൾ പാചകത്തിനായി ഉപയോഗിക്കാറുള്ളത്; എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞുവെച്ചോളൂ?

ശക്തമായ, എന്നാൽ അൽപ്പം മധുരമുള്ള രുചിയാണ് ഇതിന്. ഇരുമ്പിന്റെ അംശവും മഗ്നീഷ്യവും ഉൾപ്പെടെ 84 വ്യത്യസ്ത ധാതുക്കൾ ഇതിൽ അടങ്ങിയിരിക്കുന്നു

ഇത്തരം ഉപ്പാണോ നിങ്ങൾ പാചകത്തിനായി ഉപയോഗിക്കാറുള്ളത്; എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞുവെച്ചോളൂ?
ഇത്തരം ഉപ്പാണോ നിങ്ങൾ പാചകത്തിനായി ഉപയോഗിക്കാറുള്ളത്; എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞുവെച്ചോളൂ?

കറികൾക്കോ മറ്റ് വിഭവങ്ങൾക്കോ ഒക്കെ അൽപ്പം ഉപ്പ് കുറവാണെങ്കിൽ നെറ്റി ചുളിക്കുന്നവരാണല്ലേ നമ്മളിൽ അധികം പേരും. ഉപ്പില്ലാതെ കറികൾ കഴിക്കുന്നത് നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല അല്ലേ? മധുരമുള്ള പായസത്തിൽ പോലും ആ രുചി ഒന്ന് ബാലൻസ് ചെയ്യാൻ ഒരു നുള്ള് ഉപ്പുചേർക്കുന്നവരാണ് നമ്മൾ മലയാളികൾ. ആ നമ്മൾക്ക് ഉപ്പില്ലാത്ത കഞ്ഞിയോ കറിയോ കിട്ടിയാലുള്ള അവസ്ഥ പറയണ്ട കാര്യമില്ല. അടുക്കളയിൽ സാധാരണ കാണുന്ന വെളുത്ത പൊടിയാണ് നമുക്ക് ഉപ്പ്. എന്നാൽ അത് മാത്രമാണോ ശരിക്കും ഉപ്പ്. നമുക്ക് അറിയാത്ത പരിചയമില്ലാത്ത കേട്ടുകേൾവി പോലുമില്ലാത്ത നിരവധി ഉപ്പുകൾ ഉണ്ട്. പലതരം നിറങ്ങളിലും, ഘടനകളിലും, രുചികളിലുമുള്ള ഉപ്പുകൾ ഇന്ന് വിപണികളിൽ ലഭ്യമാണ്. ഓരോന്നിനും അതാതിന്റേതായ പ്രത്യേകതകളുമുണ്ട് താനും. അതുകൊണ്ട് ഓരോ തരം ഉപ്പും എവിടെ, എപ്പോൾ, എങ്ങനെ ഉപയോഗിക്കണം എന്ന് അറിഞ്ഞാൽ പാചകം കുറച്ചുകൂടി കളർഫുളാകും. എങ്കിൽ ആ വ്യത്യസ്ത ഉപ്പുകളെ ഒന്ന് പരിചയപ്പെട്ടാലോ?

ഹിമാലയൻ പിങ്ക് സാൾട്ട്

ശക്തമായ, എന്നാൽ അൽപ്പം മധുരമുള്ള രുചിയാണ് ഇതിന്. ഇരുമ്പിന്റെ അംശവും മഗ്നീഷ്യവും ഉൾപ്പെടെ 84 വ്യത്യസ്ത ധാതുക്കൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് ഉപ്പിന് അതിൻ്റെ തനത് പിങ്ക് നിറം നൽകുന്നു.

കാനിങ് & പിക്കിളിങ് സാൾട്ട്

അച്ചാറുകൾ ഉണ്ടാക്കാനും പച്ചക്കറികൾ കേടുകൂടാതെ സൂക്ഷിക്കാനുമെല്ലാം ഉപയോഗിക്കുന്ന ഉപ്പാണിത്. ഇതിൻ്റെ നേർത്ത തരികൾ എളുപ്പത്തിൽ അലിഞ്ഞുചേരും, മാത്രമല്ല ആൻറി കേക്കിംഗ് ഏജന്റ്സ് പോലുള്ള മറ്റ് രാസവസ്തുക്കളൊന്നും ഇതിൽ ചേർക്കാറില്ല.

ALSO READ : 62 വർഷമായി ഉറങ്ങാറില്ല: ലോകത്തെ അത്ഭുതപ്പെടുത്തി വിയറ്റ്നാമിലെ ‘ഉറങ്ങാത്ത കർഷകൻ’; എല്ലാം മാറ്റിമറിച്ച ആ പനി…

ഫ്‌ള്യൂർ ഡി സെൽ

ഫ്രാൻസിലെ തീരദേശ പ്രദേശങ്ങളിൽ നിന്നുള്ള പ്രത്യേക തരം ഉപ്പാണ് ഇത്. ഉപ്പിന്റെ തടങ്ങളുടെ ഏറ്റവും മുകളിൽ നിന്ന്, സൂര്യപ്രകാശമുള്ള ദിവസങ്ങളിൽ മാത്രം, പരമ്പരാഗത രീതിയിൽ ശേഖരിക്കുന്നതാണ് ഇത്. കടലാസ് പോലെ നേർത്തതും ലോലവുമായ ക്രിസ്റ്റലുകളാണ് ഇതിനുള്ളത്. വില കൂടുതലാണ്.

ടേബിൾ സാൾട്ട്

നമ്മൾ സാധാരണ അടുക്കളയിൽ പാചകത്തിനും ബേക്കിംഗിനുമെല്ലാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഉപ്പാണിത്. ഇതിന് ഒരേ വലുപ്പത്തിലുള്ള നേർത്ത തരികളാണ് ഉള്ളത്.

കോഷർ സാൾട്ട്

ഇതിൻ്റെ തരികൾ വലുതും പരുപരുത്തതുമാണ്. ഇത് കൈകൊണ്ട് കോരിയെടുക്കാനും വിതറാനും എളുപ്പമാണ്. ഇതിന് ശക്തമായ രുചിയുമുണ്ട്. പാചകം, ബേക്കിംഗ്, ഫിനിഷിംഗ്, ഇറച്ചി ഉണക്കൽ എന്നിവക്കെല്ലാം മികച്ചതാണ് ഇത്.

ALSO READ : “ദൈവത്തിന് പോലും മുക്കാനാവില്ല” എന്ന് വീമ്പിളക്കിയ ‘ടൈറ്റാനിക്’ ! ആദ്യ യാത്രയിൽ തന്നെ രണ്ട് കഷ്ണമായി, പിന്നിൽ ആരായിരിക്കും..?

കെൽറ്റിക് ഗ്രേ സീ സാൾട്ട്

ഫ്‌ള്യൂർ ഡി സെൽ ശേഖരിക്കുന്ന അതേ രീതിയിൽ തന്നെ, എന്നാൽ തടത്തിൻ്റെ അടിയിൽ നിന്ന് ശേഖരിക്കുന്ന ഉപ്പാണിത്. അടിയിലെ കളിമണ്ണുമായി ചേരുന്നതുകൊണ്ട് ഇതിന് ചാരനിറം ലഭിക്കുന്നു. ഇതിന് ധാതുക്കളുടെ അളവ് കൂടുതലും അൽപ്പം ഈർപ്പവുമുണ്ടാകും.

സ്മോക്ക്ഡ് സാൾട്ട്

ഉപ്പിന്റെ ക്രിസ്റ്റലുകൾ മരത്തടിയിൽ നിന്ന് വരുന്ന പുകയിൽ പതുക്കെ പുകച്ചെടുത്താണ് ഇത് ഉണ്ടാക്കുന്നത്. ഇതിന് തനതായ പുകയുടെ മണവും രുചിയും ഉണ്ടാകും. ഉപയോഗിക്കുന്ന മരത്തിനനുസരിച്ച് രുചി വ്യത്യാസപ്പെടും.

ഗാർലിക് സാൾട്ട്

വെളുത്തുള്ളി പൊടിയും, കൂടെ ടേബിൾ ഉപ്പോ കോഷർ ഉപ്പോ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്. സാധാരണയായി 3 ഭാഗം ഉപ്പും 1 ഭാഗം വെളുത്തുള്ളിപ്പൊടിയും ആണ് ഇതിന്റെ അനുപാതം.

കാലാ നമക്/ബ്ലാക്ക് ഹിമാലയൻ സാൾട്ട്

സൾഫറിന്റെ അംശം കൂടുതലുള്ളതുകൊണ്ട് ഈ ഉപ്പിന് മുട്ടയുടെ രുചിയും മണവും ഉണ്ടാകും. വീഗൻ വിഭവങ്ങളിൽ മുട്ടയുടെ രുചി നൽകാൻ ഇത് ഉപയോഗിക്കാറുണ്ട്.

Share Email
Top