കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു. ഒരു പവന് 480 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56720 രൂപയായി. ഗ്രാമിന് 60 രൂപയാണ് ഇന്ന് കുറഞ്ഞത്. 7090 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഗ്രാമിന് 97 രൂപ എന്ന നിരക്കിൽ തുടരുകയാണ്.