ബാർകോഴ: നോട്ട് എണ്ണുന്ന യന്ത്രം ഇപ്പോള്‍ ഇരിക്കുന്നത് മുഖ്യമന്ത്രിയുടെ വീട്ടിലാണോ?; ആരോപണവുമായി വി.ഡി സതീശന്‍

ബാർകോഴ: നോട്ട് എണ്ണുന്ന യന്ത്രം ഇപ്പോള്‍ ഇരിക്കുന്നത്  മുഖ്യമന്ത്രിയുടെ വീട്ടിലാണോ?; ആരോപണവുമായി വി.ഡി സതീശന്‍

തിരുവനന്തപുരം: കാലം എല്‍ഡിഎഫിനോട് കണക്ക് ചോദിക്കുന്നു , ബാര്‍ കോഴ ആരോപണം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. എക്‌സൈസ് മന്ത്രി രാജിവയ്ക്കണം.നിലവിലെ മദ്യനിയമത്തില്‍ മാറ്റം വരുത്തിയത് അബ്കാരികളെ സഹായിക്കാനാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ 130 ബാറിന് അനുമതി കൊടുത്തു. ബാര്‍ കൂടി, പക്ഷെ ടേണ്‍ ഓവര്‍ ടാക്‌സ് കുറയുന്നു. ബാറുകളില്‍ ഒരു പരിശോധനയും നടക്കുന്നില്ല. മദ്യവര്‍ജനത്തിന് മുന്നില്‍ നില്‍ക്കുമെന്ന എല്‍ഡി ഫിന്റെ ഉറപ്പ് പ്രഹസനമായി.

ഒന്നാം പിണറായി സര്‍ക്കാര്‍ 669 ബാറുകള്‍ക്ക് അനുമതി നല്‍കി.രണ്ടാം പിണറായി സര്‍ക്കാര്‍ 130 ബാറുകള്‍ക്ക് അനുമതി നല്‍കി.നോട്ടെണ്ണുന്ന യന്ത്രം ഇപ്പോള്‍ എവിടെയാണ്.മുഖ്യമന്ത്രിയുടെ വീട്ടിലാണോ എക്‌സൈസ് മന്ത്രിയുടെ വീട്ടിലാണോയെന്ന് അദ്ദേഹം പരിഹസിച്ചു.മന്ത്രി മാറി നിന്ന് അന്വേഷണം നടത്തണം.പണപ്പിരിവ് നടക്കുന്നു എന്ന് വ്യക്തമാണ്.പണം കിട്ടിയാല്‍ അനുകൂലമായ മദ് നയം.അതാണ് ഓഫര്‍.കാലം എല്‍ഡിഎഫിനോട് കണക്ക് ചോദിക്കുന്നു .മാണിക്ക് എതിരെ ഒരു കോടി ആരോപണം ഉന്നയിച്ചവര്‍ക്ക് എതിരെ 20 കോടിയുടെ ആരോപണമെന്നും വിഡിസതീശന്‍ പറഞ്ഞു

അബ്കാരി നിയമത്തില്‍ മാറ്റം വരുത്തുന്ന കാര്യം നിയമസഭാ സമിതിയില്‍ വന്നപ്പോള്‍ പ്രതിപക്ഷം ശക്തമായി എതിര്‍ത്തതാണ്. ഒന്നാംതീയതിയടക്കം മദ്യശാലകളും ബാറുകളും. തുറക്കാനുള്ള സൗകര്യമാണ് ചെയ്തു കൊടുക്കുന്നത്. ഇത് ആളുകളുടെ ശമ്പള ദിവസത്തെ ലക്ഷ്യം വെച്ചുകൊണ്ടാണ്. ഇതിനെല്ലാം ഒത്താശ ചെയ്യാനാണ് വന്‍ പണപ്പിരിവെന്നും സതീശന്‍ പറഞ്ഞു.

Top