എക്‌സലന്റ് ആണോ ഹ്യൂണ്ടായ് എക്സ്റ്റര്‍

എക്‌സലന്റ് ആണോ ഹ്യൂണ്ടായ് എക്സ്റ്റര്‍

രു എന്‍ട്രി ലെവല്‍ എസ് യു വി എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന വാഹനമാണ് ഇത്. ഡ്യുവല്‍ ടോണ്‍ അടക്കം ഒന്‍പത് നിറങ്ങളിലാണ് ഈ വാഹനം എത്തുന്നത് .മൂന്ന് ഡ്യുവല്‍ ടോണും ആറ് യൂണീക് നിറങ്ങളുമാണ് വരുന്നത്. ഈ വാഹനത്തിന്റെ ഫ്രോന്റില്‍ തന്നെ എക്സ്റ്റര്‍ എന്ന ബാഡ്ജിങ്ങും ഹ്യുണ്ടായിയുടെ പുതിയ ലോഗോ സ്‌റ്റൈലിംഗും കാണാം. ഒരു പരമാട്രിക് ഗ്രില്‍ കൊടുത്തിട്ടുണ്ട് .ഡി ആര്‍ എല്ലും ഇന്റികേറ്ററും ക്രമീകരിച്ചിരിക്കുന്നതില്‍ ഒരു എച്ച് സിംബല്‍ പോലെ കാണാന്‍ സാധിക്കും. ഫോഗ് ലാംബോ,ഫോഗ് ലാംബ് ഹൗസിങ്ങോ കൊടുത്തില്ല അതെല്ലാം ഒറ്റ ഒരു യൂണിറ്റായി നിലനില്‍ക്കുന്നു.വളരെ കോംപാക്റ്റായ ഒരു വാഹനമാണ് ഇത്. ഈ സെഗ്മെന്റ് വാഹനങ്ങളിലൊന്നും തന്നെ ഇല്ലാത്ത റൂഫ് റെയില്‍ ഈ വാഹനത്തിനു നല്‍കിയിട്ടുണ്ട്. 15 ഇഞ്ച് വീലുകളാണ് ഈ വാഹനത്തിന്റേത്,അതുപോലെതന്നെ രസകരമായ അലോയ് പാറ്റേണും കൊടുത്തിട്ടുണ്ട്. 3815 എം എം ലെങ്തും ,135 എം എം ഗ്രൗണ്ട് ക്ളിയറന്‍സും ഉണ്ട്.

ബാക്ക് പ്രൊഫൈലിലും ഒരു പുതുമ നിലനിര്‍ത്താന്‍ ഹ്യൂണ്ടായ് ശ്രെമിച്ചിട്ടുണ്ട്. ബേസ് മോഡല്‍ മുതല്‍ ഈ വാഹനത്തിനു 6 എയര്‍ ബാഗുകള്‍ ഉണ്ട്.
391 ലിറ്റര്‍ ബൂട്ട് സ്‌പേസ് ആണ് ഈ വാഹനത്തിനുള്ളത്. ലെതറും ഫാബ്രിക്കും മിക്‌സ് ആയിട്ട് വരുന്ന രീതിയിലാണ് സീറ്റ്. ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഉണ്ട്. ലാംഗ്വേജ് സെറ്റിങ്‌സില്‍ മലയാളവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വയര്‍ലെസ്സ് ചാര്‍ജിങ് പോട്ടും ,ഡാഷ് ക്യാമറയും ,സണ്‍റൂഫും കൊടുത്തിട്ടുണ്ട്. 1 .2 ;ലിറ്റര്‍ കാപ്പാ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിനു കരുത്ത് പകരുന്നത്. മാനുവല്‍ ട്രാന്‍സ്മിഷനിലേക്കു വരുമ്പോള്‍ 19.4 കിലോമീറ്ററും ,ഓട്ടോമാറ്റിക്കിലേക്ക് വരുമ്പോള്‍ 19.2 കിലോമീറ്ററും ആണ് ഫ്യൂവല്‍ എഫിഷ്യന്‍സി. 6 ലക്ഷം മുതല്‍ 9.3 ലക്ഷം വരെയാണ് ഈ വാഹനത്തിന്റെ എക്‌സ് ഷോറൂം വില വരുന്നത്.

Top