ശരീരത്തിൽ അയൺ കുറവാണോ? എങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത്

ക്ഷീണം, തളര്‍ച്ച, ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, തലക്കറക്കം, തലവേദന, വിളറിയ ചര്‍മ്മം തുടങ്ങിയവയൊക്കെയാണ് വിളര്‍ച്ച ഉള്ളവരില്‍ സാധാരണയായി കാണുന്ന ലക്ഷണങ്ങള്‍

ശരീരത്തിൽ അയൺ കുറവാണോ? എങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത്
ശരീരത്തിൽ അയൺ കുറവാണോ? എങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത്

രീരത്തിൽ അയേണ്‍ അഥവാ ഇരുമ്പിന്‍റെ അംശം കുറഞ്ഞാല്‍ വിളര്‍ച്ചയുണ്ടാകാം. ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാത്ത അവസ്ഥയാണ് വിളര്‍ച്ച. ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോ​ഗ്ലോബിൻ. ഈ ഹീമോ​ഗ്ലോബിൻ നിർമ്മിക്കണമെങ്കിൽ ഇരുമ്പ് ആവശ്യമാണ്. ക്ഷീണം, തളര്‍ച്ച, ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, തലക്കറക്കം, തലവേദന, വിളറിയ ചര്‍മ്മം തുടങ്ങിയവയൊക്കെയാണ് വിളര്‍ച്ച ഉള്ളവരില്‍ സാധാരണയായി കാണുന്ന ലക്ഷണങ്ങള്‍.

അയേണിന്‍റെ കുറവിനെ പരിഹരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

  1. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക

അയേണിന്‍റെ കുറവിനെ പരിഹരിക്കാനും ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇതിനായി ഇലക്കറികൾ, ബീറ്റ്റൂട്ട്, ഈന്തപ്പഴം, മാതളം, സോയാബീന്‍, റെഡ് മീറ്റ്, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

Also Read: വീട്ടിൽ തയ്യാറാക്കാം നല്ല ടേസ്റ്റി വട്ടയപ്പം

  1. സിട്രിസ് പഴങ്ങള്‍

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രിസ് പഴങ്ങള്‍ക്കൊപ്പം ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. സിട്രിസ് പഴങ്ങളിലെ വിറ്റാമിന്‍ സി ഇരുമ്പിനെ ആഗിരണം ചെയ്യാന്‍ സഹായിക്കും.

  1. വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍

വിറ്റാമിന്‍ എ അടങ്ങിയ ക്യാരറ്റ്, മധുര കിഴങ്ങ്, ആപ്രിക്കോട്ട് തുടങ്ങിയവ കഴിക്കുന്നതും ഇരുമ്പിനെ ആഗിരണം ചെയ്യാന്‍ സഹായിക്കും.

  1. ചിയ സീഡ്സ്

ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും, ഒമേഗ 3 ഫാറ്റി ആസിഡും ധാരാളമടങ്ങിയ ചിയ സീഡ്സ് കഴിക്കുന്നതും ശരീരത്തിന് ഇരുമ്പ് ലഭിക്കാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.

Also Read: ജലദോഷത്തിനും ചുമയ്ക്കും ആശ്വാസം ലഭിക്കാൻ കുടിക്കേണ്ട പാനീയങ്ങൾ നോക്കിയാലോ

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Share Email
Top