ശ്രദ്ധക്കുറവിന് കാരണം സോഷ്യൽ മീഡിയയോ? അറിയാം പഠനം പറയുന്നതെന്തെന്ന്!

കുട്ടികളുടെ മാനസിക വളർച്ചയെയും, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെയും സോഷ്യൽ മീഡിയ ആപ്പുകൾ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്

ശ്രദ്ധക്കുറവിന് കാരണം സോഷ്യൽ മീഡിയയോ? അറിയാം പഠനം പറയുന്നതെന്തെന്ന്!
ശ്രദ്ധക്കുറവിന് കാരണം സോഷ്യൽ മീഡിയയോ? അറിയാം പഠനം പറയുന്നതെന്തെന്ന്!

സോഷ്യൽ മീഡിയ എന്നത് എല്ലാ പ്രായത്തിലുമുള്ള ആളുകളുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ്. ആളുകളുടെ ദൈനംദിന ദിനചര്യകളെയും, ചിന്തയെയും, പെരുമാറ്റത്തെയും ആഴത്തിൽ സ്വാധിനിക്കാൻ സോഷ്യൽ മീഡിയയ്ക്ക് സാധിക്കുന്നുണ്ട്. തുടർച്ചയായ സോഷ്യൽ മീഡിയയുടെ ഉപയോഗം കുട്ടികളിൽ വളരെ ദോഷമുണ്ടാക്കുന്നതായാണ് പുതിയ പഠനം പറയുന്നത്. കുട്ടികളുടെ മാനസിക വളർച്ചയെയും, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെയും സോഷ്യൽ മീഡിയ ആപ്പുകൾ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.

അമേരിക്കയിലെ ഒറിഗോൺ ഹെൽത്ത് & സയൻസ് യൂണിവേഴ്‌സിറ്റിയിലെയും സ്വീഡനിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെയും ഗവേഷകരുടെ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 10 വയസ്സ് മുതൽ 14 വയസ്സ് വരെയുള്ള 8,000-ത്തിലധികം കുട്ടികളെയാണ് ഇതിനായി നിരീക്ഷിച്ചത്. മൊത്തം പഠനത്തിനായി 8,324 കുട്ടികളെ ഉൾപ്പെടുത്തിയിരുന്നു, അവരിൽ 9.9 വയസ്സ് പ്രായമുള്ളവരും 53 ശതമാനം ആൺകുട്ടികളുമുണ്ടായിരുന്നു. ഇവർ എത്ര സമയം സോഷ്യൽ മീഡിയ, ഗെയിമുകൾ, ടിവി എന്നിവയിൽ ചിലവഴിച്ചു എന്ന് റിപ്പോർട്ട് ചെയ്തു. അതിൽത്തന്നെ ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ഫേസ്ബുക്ക്, ട്വിറ്റർ പോലുള്ള ആപ്പുകൾ കൂടുതൽ ഉപയോഗിക്കുന്ന കുട്ടികളിൽ ശ്രദ്ധക്കുറവിന്റെ ലക്ഷണങ്ങൾ ക്രമേണ വർദ്ധിക്കുന്നതായിയാണ് കണ്ടെത്തിയത്. ഗെയിം കളിക്കുന്നതോ, ടിവി കാണുന്നവരോ ആയി സമാനമായ ഒരു ബന്ധവും പഠനത്തിൽ കണ്ടെത്തിയില്ല.

Also Read: ഉറക്കം പാളിയാൽ പണി പാളും! ക്രമം തെറ്റിയ ഉറക്കം ക്യാൻസർ സാധ്യത വർദ്ധിപ്പിക്കും

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള അറിയിപ്പുകൾ കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ബാധിക്കുമെന്നും, കുട്ടികളെ അവരുടെ ജോലിയിൽ നിന്ന് വ്യതിചലിപ്പിക്കാൻ അത്തരം അറിയിപ്പുകൾക്ക് കഴിയുന്നു. ടെക് കമ്പനികളിൽ നിന്നും ശക്തമായ പ്രായ പരിശോധനാ ടൂളുകളുടെയും വ്യക്തമായ ഉള്ളടക്കത്തിന്റെയും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളുടെയും ആവശ്യകതയുണ്ടെന്ന് ഗവേഷകർ എടുത്തുകാണിക്കുണ്ട്. മറ്റ് ഡിജിറ്റൽ മീഡിയകളെ അപേക്ഷിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉയർത്തുന്ന ഒരു വലിയ വെല്ലുവിളിയാണ് ഈ കണ്ടെത്തലുകളിലെന്നാണ് പഠനത്തിലെ മുഖ്യ ഗവേഷകരിൽ ഒരാളായ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ടോർക്കൽ ക്ലിംഗ്ബെർഗ് അഭിപ്രായപ്പെടുന്നത്. കുട്ടികളിൽ കാലക്രമേണ ശ്രദ്ധക്കുറവിന്റെ ലക്ഷണങ്ങൾ വർദ്ധിക്കുന്നുണ്ടെന്നും അതിന് സോഷ്യൽ മീഡിയയുടെ ഉപയോഗം ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനത്തിൽ പറയുന്നുണ്ട്.

Share Email
Top