ഇലോണ്‍ മസ്‌കിനോട് ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മസ്‌ക് പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ചാണ് ചോദ്യത്തിന്റെ മറുപടിയായി നല്‍കിയിരിക്കുന്നത്. പ്രപഞ്ചത്തിന്റെ സൃഷ്ടിയെ കുറിച്ച് പറഞ്ഞപ്പോള്‍ ദൈവത്തെക്കുറിച്ചുള്ള സങ്കല്‍പ്പം ബാധകമാകുന്നുവെന്നാണ് ഇതിനര്‍ത്ഥമെന്ന് സോഷ്യല്‍മീഡിയ പറയുന്നു.
ആഗോള കോടീശ്വരനും സ്‌പേസ് എക്‌സ് സിഇഒയുമായ ഇലോണ്‍ മസ്‌ക് താന്‍ ‘ദൈവത്തെക്കുറിച്ചുള്ള ആശയത്തോട്’ താന്‍ ആകൃഷ്ടനാണെന്ന് വെളിപ്പെടുത്തി. എന്നാല്‍ തന്റെ കാഴ്ചപ്പാടുകള്‍ യാഥാര്‍ത്ഥ്യവും മിത്തും അടങ്ങിയതാണ്. പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ ഉദാഹരണമായി ചൂണ്ടിക്കാണിച്ച് മസ്‌ക് പ്രതികരിച്ചു. പ്രപഞ്ചത്തിന്റെ സൃഷ്ടിയില്‍ ദൈവത്തെക്കുറിച്ചുള്ള സങ്കല്‍പ്പം ബാധകമാകുമെന്ന് സൂചിപ്പിക്കുന്നു. പ്രപഞ്ചം എവിടെ നിന്ന് വന്നു? അത് എങ്ങനെ സൃഷ്ടിക്കപ്പെടുന്നു? അതിനാല്‍ തന്നെ ദൈവത്തെ വിളിക്കാന്‍ കഴിയുന്ന ഒരു കാരണമായി മാറുന്നുവെന്ന് മസ്‌ക് വെളിപ്പെടുത്തുന്നു.
Also Read:എക്‌സില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മസ്‌ക്: ഉപയോക്താക്കള്‍ക്ക് യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്തും
അതേസമയം, കഴിഞ്ഞ വര്‍ഷം, സൈക്കോളജിസ്റ്റും എഴുത്തുകാരനുമായ ജോര്‍ദാന്‍ പീറ്റേഴ്‌സണുമായുള്ള അഭിമുഖത്തില്‍ മസ്‌ക് സ്വയം ഒരു ‘സാംസ്‌കാരിക ക്രിസ്ത്യാനി’ എന്ന് വിശേഷിപ്പിച്ചിരുന്നു. ‘പ്രത്യേകിച്ച് മതവിശ്വാസി’ അല്ലെങ്കിലും ആ തത്വത്തില്‍ താന്‍ വിശ്വസിക്കുന്നതായി മസ്‌ക് പറഞ്ഞു.