ചെന്നൈയിലേക്ക് ചേക്കേറാനൊരുങ്ങി ഹാർദിക്? ആരാധകർക്കിടയിൽ ചർച്ചയായി ഇൻസ്റ്റാഗ്രാം സ്റ്റോറി

ധോണിയുമായുള്ള ഹാർദിക്കിന്റെ അടുത്ത ബന്ധം ഈ അഭ്യൂഹങ്ങൾക്ക് കരുത്തേകുന്നുണ്ട്

ചെന്നൈയിലേക്ക് ചേക്കേറാനൊരുങ്ങി ഹാർദിക്? ആരാധകർക്കിടയിൽ ചർച്ചയായി ഇൻസ്റ്റാഗ്രാം സ്റ്റോറി
ചെന്നൈയിലേക്ക് ചേക്കേറാനൊരുങ്ങി ഹാർദിക്? ആരാധകർക്കിടയിൽ ചർച്ചയായി ഇൻസ്റ്റാഗ്രാം സ്റ്റോറി

പിഎല്ലിലെ ട്രാൻസ്ഫർ വാർത്തകൾക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ഹാർദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസിലെ ഭാവിയാണ്. മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ എന്ന നിലയിൽ ഇത്തവണത്തെ ഐപിഎൽ സീസൺ ഹാർദിക്കിന് ഏറെ നിരാശാജനകമായിരുന്നു. 14 മത്സരങ്ങളിൽ നിന്ന് നാല് ജയം മാത്രം നേടി ഒമ്പതാം സ്ഥാനത്താണ് മുംബൈ സീസൺ അവസാനിപ്പിച്ചത്. ഈ മോശം പ്രകടനത്തിന് പിന്നാലെ, താരം മുംബൈ വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമാവുകയാണ്.

ഹാർദിക് പാണ്ഡ്യ തന്നെയാണ് ഇത്തരം സംസാരങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. രാജസ്ഥാൻ റോയൽസിനെതിരായ തോൽവിക്ക് ശേഷം താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു സ്റ്റോറിയാണ് ആരാധകർക്കിടയിൽ വലിയ ചർച്ചയായത്. ലാപ്ടോപ്പിൽ ആനിമേഷൻ കാണുന്ന ചിത്രം പങ്കുവെച്ചപ്പോൾ, അതിൽ ഫോണിലെ സമയമായി ’07:07′ എന്ന് വ്യക്തമായി കാണാമായിരുന്നു. ധോണിയുടെ ജഴ്സി നമ്പറായ ഏഴിനോടുള്ള ഈ പ്രത്യേക താൽപര്യം ചെന്നൈയിലേക്കുള്ള ചേക്കേറലിന്റെ സൂചനയാണെന്നാണ് ആരാധകരുടെ പക്ഷം.

Also Read:‘സമ്മർദങ്ങളല്ല, ആത്മവിശ്വാസമാണ് പ്രധാനം’; വിജയമന്ത്രം പങ്കുവെച്ച് രജത് പാട്ടിദാർ

ധോണിയുമായുള്ള ഹാർദിക്കിന്റെ അടുത്ത ബന്ധം ഈ അഭ്യൂഹങ്ങൾക്ക് കരുത്തേകുന്നുണ്ട്. ധോണിക്ക് കീഴിൽ ഇന്ത്യൻ ടീമിൽ വളർന്നുവന്ന താരമാണ് ഹാർദിക്. നേരത്തെ സിഎസ്‌കെ സിഇഒ കാശി വിശ്വനാഥനുമായി ഹാർദിക് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ ഹാർദിക്കിന്റെ ചെന്നൈയിലേക്കുള്ള ചുവടുമാറ്റം ഏതാണ്ട് ഉറപ്പായെന്ന മട്ടിലാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ.

Share Email
Top