ട്രംപിന്റെ വാക്കുകൾക്ക് പിന്നിൽ ഇറാൻ ഭീതി? സൗദിയ്ക്കും ഇസ്രയേലിനും ഇറാനെ നേരിടാൻ ശേഷിയില്ല!

“ഞാൻ പ്രസിഡന്റായിരുന്നില്ലെങ്കിൽ സൗദി അറേബ്യയും ഇസ്രയേലും ഉൾപ്പെടെ പല രാജ്യങ്ങളും ഇന്ന് ഉണ്ടാകുമായിരുന്നില്ല” എന്ന ഡോണൾഡ് ട്രംപിന്റെ അവകാശവാദം പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. ഇറാന്റെ സൈനികശേഷി, അമേരിക്കൻ പ്രതിരോധ പിന്തുണ, യെമൻ വിമതരായ ഹൂതികളുടെ നീക്കങ്ങൾ, ചെങ്കടൽ–ഹോർമുസ് സംഘർഷസാധ്യത എന്നിവയുടെ പശ്ചാത്തലത്തിൽ ട്രംപിന്റെ പ്രസ്താവന പരിശോധിക്കുന്നു.

ട്രംപിന്റെ വാക്കുകൾക്ക് പിന്നിൽ ഇറാൻ ഭീതി? സൗദിയ്ക്കും ഇസ്രയേലിനും ഇറാനെ നേരിടാൻ ശേഷിയില്ല!
ട്രംപിന്റെ വാക്കുകൾക്ക് പിന്നിൽ ഇറാൻ ഭീതി? സൗദിയ്ക്കും ഇസ്രയേലിനും ഇറാനെ നേരിടാൻ ശേഷിയില്ല!

താൻ അമേരിക്കൻ പ്രസിഡന്റായിരുന്നില്ലെങ്കിൽ സൗദി അറേബ്യയും ഇസ്രയേലും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഇന്ന് ഭൂമുഖത്ത് ഉണ്ടാകുമായിരുന്നില്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നത്. ഇങ്ങനെയൊക്കെ ട്രംപ് പറയാമോ എന്നതാണ് ചോദ്യമെങ്കിൽ, ട്രംപ് ഇതും പറയും ഇതിനപ്പുറവും പറയും എന്നതാണ് ഉത്തരം. തലയ്ക്ക് വെളിവില്ലാത്ത പ്രസിഡൻ്റാണ് ഡോണൾഡ് ട്രംപ് എങ്കിലും ഇപ്പോൾ പറഞ്ഞതിൽ ചില യാഥാർത്ഥ്യങ്ങൾ ഒക്കെയുണ്ട്. കാരണം ഇറാൻ്റെ മിസൈൽ പ്രതിരോധ ശേഷിയും നേതൃത്വം ഒന്നടങ്കം കൊലചെയ്യപ്പെട്ടിട്ടും പിടിച്ചു നിൽക്കാനുള്ള പേർഷ്യൻ പോരാളികളുടെ ആ ആത്മവിശ്വാസവും അമേരിക്ക കരുതിയതിലും അപ്പുറമായിരുന്നു എന്നതാണ് യാഥാർത്ഥ്യം. അമേരിക്കയ്ക്കും ഇസ്രയേലിനും സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്ക് ഇനിയും ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല. അത് പുറത്ത് വരരുത് എന്ന് ആഗ്രഹിക്കുന്നതും ഈ രണ്ട് രാജ്യങ്ങൾ തന്നെയാണ്. കാരണം അത്രയ്ക്കും നാശനഷ്ടങ്ങൾ ഇസ്രയേലിനും അമേരിക്കയ്ക്കും സംഭവിച്ചിട്ടുണ്ട്. ഇസ്രയേലിനെയും സൗദി അറേബ്യയെയും ഒരു പരിധിവരെ കാത്ത് രക്ഷിച്ചിരിക്കുന്നത് അമേരിക്കയുടെ സൈനിക പ്രതിരോധ സംവിധാനങ്ങൾ തന്നെയാണ്. അക്കാര്യത്തിൽ സംശയം വേണ്ട. എന്നിട്ട് പോലും ഇസ്രയേലിൽ ഇറാൻ ലക്ഷ്യം കണ്ടു എന്നതാണ് യാഥാർത്ഥ്യം. അതു പോലെ സൗദി അറേബ്യയിൽ ഇറാൻ വലിയ ആക്രമണങ്ങൾ നടത്തിയിട്ടില്ലങ്കിലും നടത്തിയ പരിമിതമായ ആക്രമണങ്ങളിൽ പലതും ലക്ഷ്യം കണ്ടിട്ടുണ്ട്. ഇറാൻ പിന്തുണയ്ക്കുന്ന യെമൻ വിമതർ ഇപ്പോഴും സൗദിയിലേക്ക് ആക്രമണം നടത്തി വരുന്നുണ്ട്.

നിലവിൽ ഹോർമുസ് കടലിടുക്ക് ഇറാൻ സൈന്യത്തിൻ്റെ നിയന്ത്രണത്തിലാണ്. ഇറാൻ്റെ മുന്നറിയിപ്പ് ലംഘിക്കുന്ന സകല കപ്പലുകളും ഇപ്പോഴും ഇറാൻ സേന ആക്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ യെമൻ വിമതരുടെ വിഹാര കേന്ദ്രമായ ചെങ്കടലിൽ കൂടി സംഘർഷം പൊട്ടി പുറപ്പെട്ടാൽ അത് ലോക വ്യാപരത്തെ തന്നെയാണ് സ്‌തംഭിപ്പിക്കുക. ഇത് അമേരിക്കയ്ക്കും അവരുടെ സഖ്യകക്ഷികൾക്കും ഉണ്ടാക്കുന്ന പ്രഹരവും വളരെ വലുതായിരിക്കും. ഇത് തിരിച്ചറിഞ്ഞാണ് അമേരിക്ക യെമൻ വിമതരെ ആക്രമിക്കാതിരിക്കുന്നത്. ഇതോടൊപ്പം തന്നെ തങ്ങളുടെ കപ്പലുകൾ ആക്രമിക്കരുത് എന്ന അഭ്യർത്ഥനയും ട്രംപ് യെമൻ വിമതർക്ക് മുൻപാകെ വച്ചിട്ടുണ്ട്.

സൗദിയിൽ നിരന്തരം ആക്രമണം യെമൻ വിമതർ തുടരുമ്പോഴും അവരെ ആക്രമിക്കാൻ സൈനിക കരാറിനാൽ ബാധ്യസ്ഥരായ പാകിസ്ഥാനും തുർക്കിയും പോലും തയ്യാറായിട്ടില്ലന്നതും നമ്മൾ മറന്നു പോകരുത്. യെമൻ വിമതർക്ക് ആയുധങ്ങളും പരിശീലനവും നൽകുന്നത് ഇറാൻ സേനയാണ്. അതു കൊണ്ടു തന്നെ കമാൻഡോ പരിശീലനങ്ങൾ വരെ യെമൻ വിമതർക്ക് ലഭിച്ചിട്ടുണ്ട്. ചെങ്കടൽ കൂടി സംഘർഷ മേഖലയാക്കണമെന്ന് എന്ന് ഇറാൻ തീരുമാനിക്കുന്നുവോ, അന്ന് മുതൽ അവിടെയും ആക്രമണ പരമ്പരകൾ നടക്കാൻ തന്നെയാണ് സാധ്യത. ഈ സാഹചരുവുമായി കൂട്ടിവായിച്ചേ ട്രംപിൻ്റെ പുതിയ പ്രതികരണത്തെയും വിലയിരുത്താൻ കഴിയുകയൊള്ളൂ.

അമേരിക്കൻ മാസികയായ ‘ടൈമിന്’ നൽകിയ അഭിമുഖത്തിലാണ് ട്രംപ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. ‘താൻ സൗദി അറേബ്യക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്‌തിട്ടുണ്ടെന്നും സംരക്ഷിച്ചെന്നും താൻ അമേരിക്കൻ പ്രസിഡന്റായിരുന്നില്ലെങ്കിൽ സൗദി അറേബ്യയും ഇസ്രയേലും മാതമല്ല, മറ്റ് പല രാജ്യങ്ങളും ഇന്ന് ഇവിടെ ഉണ്ടാകുമായിരുന്നില്ലന്നുമാണ്‘ ട്രംപ് അവകാശപ്പെട്ടിരിക്കുന്നത്. അതായത് ഈ രാജ്യങ്ങളെയൊക്കെ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുനീക്കുവാൻ ഇറാന് കഴിയുമായിരുന്നു എന്ന് തന്നെയാണ് ട്രംപ് ഇവിടെ വിശദീകരിക്കാൻ ശ്രമിച്ചിരിക്കുന്നത്.

ഇറാൻ്റെ സൈനിക കരുത്ത് ലോകത്തിന് മുന്നിൽ പരസ്യമായി സമ്മതിച്ച് കൊടുക്കുന്ന പ്രതികരണം തന്നെയാണിത്. അക്കാര്യത്തിലും സംശയം വേണ്ട. അമേരിക്കയുടെ പ്രതിരോധ സംവിധാനങ്ങൾ പലതും ഇറാൻ ആക്രമിച്ച് തകർത്തിട്ടുണ്ടെങ്കിലും ഇപ്പോഴും സൗദിയും ഇസ്രയേലും പിടിച്ച് നിൽക്കുന്നത് അമേരിക്ക നൽകിയ സുരക്ഷയിൽ തന്നെയാണ്. അത് ട്രംപ് പറഞ്ഞാലും അംഗീകരിക്കാതിരിക്കാൻ കഴിയുകയില്ല. യമനിലെ ഇറാൻ പിന്തുണയുള്ള വിമത പോരാളികൾക്കെതിരെ സൈനിക നടപടി സ്വീകരിക്കണമെന്ന സൗദി കിരീടാവകാശിയുടെ ആവശ്യം ട്രംപ് നിരസിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപ് ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയിരിക്കുന്നത്.

യമനിലെ വിമതർക്ക് എതിരെ വ്യോമാക്രമണം നടത്തിയതിന് തൊട്ടു പിന്നാലെയാണ് സൗദിയിൽ വ്യാപക തിരിച്ചടി ഉണ്ടായിരിക്കുന്നത്. ചെങ്കടലിലും, ഏദൻ ഉൾക്കടലിലും സൗദി ബന്ധമുള്ള കപ്പലുകൾ ആക്രമിക്കപ്പെട്ടതും അതോടെയാണ്. ഒരു കാര്യം എന്തായാലും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. സൗദി അറേബ്യയോ മറ്റ് ഗൾഫ് രാജ്യങ്ങളോ സൈനിക ശക്തികളല്ല. അവർ സാമ്പത്തിക ശക്തികൾ മാത്രമാണ്. അതുകൊണ്ടാണ് തുർക്കിയുമായും പാകിസ്ഥാനുമായും സൗദി അറേബ്യ ധൃതിപിടിച്ച് ഒരു സൈനിക കരാർ ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഈ കരാർ പ്രകാരമുള്ള ഒരു ധാരണയും പാലിക്കാൻ ഈ നിമിഷം വരെ പാകിസ്ഥാനോ തുർക്കിയോ തയ്യാറായിട്ടില്ല. തയ്യാറായാൽ അവരും വിവരമറിയും.

യെമനിലെ വിമത സേനയെ ആര് ആക്രമിച്ചാലും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്ന നടപടിയായി അത് മാറും. ലോക വൻ ശക്തിയായ അമേരിക്കയുടെ താവളങ്ങൾ പോലും തവിട് പൊടിയാക്കിയ ഇറാൻ്റെ പക പാകിസ്ഥാന് മേൽ വീണാൽ ഇറാൻ-പാക് അതിർത്തിയാണ് കത്തിപ്പടരുക. അഫ്ഗാനിസ്ഥാൻ കൂടി ഈ ഘട്ടത്തിൽ പാക് അതിർത്തിയിൽ സംഘർഷം വിതയ്ക്കുമെന്നതും ഉറപ്പാണ്. അതോടെ ബലൂചിസ്ഥാനികൾക്ക് പാകിസ്ഥാനെ രണ്ടായി പിളർത്താൻ പിന്നെ കൂടുതൽ സമയം വേണ്ടി വരില്ല. സൗദിയെ സഹായിച്ച് സ്വന്തം രാജ്യത്തെ രണ്ടായി കീറിമുറിക്കാൻ എന്തായാലും പാകിസ്ഥാൻ ആഗ്രഹിക്കുകയില്ല.

ഇനി തുർക്കിയുടെ കാര്യം പറയുകയാണെങ്കിൽ, അവിടുത്തെ ജനങ്ങളിൽ ഭൂരിപക്ഷവും ഇറാൻ അനുകൂലികളാണ്. അതുകൊണ്ടു തന്നെ ഭരണകൂടം അവിവേകം കാണിച്ചാൽ വലിയ അട്ടിമറി തന്നെ തുർക്കിയിലും സംഭവിക്കും. ലോകത്തെ ഇസ്ലാമിക വിശ്വാസികൾക്കിടയിൽ വീര പരിവേശമാണ് ഇന്ന് ഇറാനുള്ളത്. അരലക്ഷത്തിൽ അധികം പലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്നതിന് നേതൃത്വം നൽകിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ച അറബ് രാഷ്ട്രമല്ല ഇറാൻ. അത് പോരാളികളുടെ രാജ്യമാണ്. പലസ്തീനികളുടെ കണ്ണീര് കണ്ട് പകരം ചോദിക്കാൻ ഇറങ്ങിയ രാജ്യമാണ് ഇറാൻ. അതിന് അവർക്ക് അവരുടെ പരമോന്നത നേതാവിനെ ഉൾപ്പെടെ ബലികൊടുക്കേണ്ടി വന്നിട്ടും ഈ നിമിഷം വരെ അമേരിക്കയ്ക്കോ ഇസ്രയേലിനോ മുന്നിൽ ഇറാൻ മുട്ടുമടക്കിയിട്ടില്ല. ഈ ചങ്കുറപ്പിനാണ് ഇസ്ലാമിക രാജ്യങ്ങളിലെ ജനതയും ഇപ്പോൾ സല്യൂട്ട് ചെയ്യുന്നത്.

EXPRESS VIEW

വീഡിയോ കാണാം…

Share Email
Top