24,000 വർഷത്തെ മഹാദുരന്തം കൈയ്യെത്തും ദൂരത്തോ? കടലിന്റെ അടിത്തട്ടിൽ ഒളിച്ചിരിക്കുന്ന സോവിയറ്റ് ആണവ ടൈംബോംബ്! 

കപ്പലിലെ റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ പുറത്തേക്ക് ഒഴുകിയാൽ അത് വടക്കൻ യൂറോപ്പിലെ ഏറ്റവും സമ്പന്നമായ മത്സ്യബന്ധന മേഖലകളെ പൂർണ്ണമായും നശിപ്പിക്കുമെന്നും ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ അപകടത്തിലാക്കുമെന്നും പരിസ്ഥിതി സംഘടനകൾ അക്കാലത്ത് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു

24,000 വർഷത്തെ മഹാദുരന്തം കൈയ്യെത്തും ദൂരത്തോ? കടലിന്റെ അടിത്തട്ടിൽ ഒളിച്ചിരിക്കുന്ന സോവിയറ്റ് ആണവ ടൈംബോംബ്! 
24,000 വർഷത്തെ മഹാദുരന്തം കൈയ്യെത്തും ദൂരത്തോ? കടലിന്റെ അടിത്തട്ടിൽ ഒളിച്ചിരിക്കുന്ന സോവിയറ്റ് ആണവ ടൈംബോംബ്! 

മുദ്രത്തിന്റെ കടലാഴങ്ങളിൽ, ആരുമറിയാതെ മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായി ഒരു ആണവ ടൈംബോംബ് ടിക് ടിക് ശബ്ദത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. 1989 ഏപ്രിൽ 7-നായിരുന്നു ലോകത്തെ ഞെട്ടിച്ച ആ ദുരന്തം സംഭവിച്ചത്. സോവിയറ്റ് യൂണിയന്റെ ഏറ്റവും ആധുനികവും രഹസ്യവുമായ ആയുധമായിരുന്ന ‘കെ-278 കൊംസോമോലെറ്റ്സ്’ എന്ന ആണവ അന്തർവാഹിനി നോർവീജിയൻ തീരത്ത് നിന്നും മൈലുകൾ അകലെ കത്തിയമർന്ന് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് പതിച്ചു. പാശ്ചാത്യ രാജ്യങ്ങളുടെ അന്തർവാഹിനികൾക്ക് എത്തിച്ചേരാൻ കഴിയുന്നതിന്റെ ഇരട്ടി ആഴത്തിൽ, അതായത് 1,000 മീറ്ററിലധികം താഴേക്ക് പോയി ആണവ മിസൈലുകൾ വിക്ഷേപിക്കാൻ ശേഷിയുള്ള ലോകത്തിലെ ഒരേയൊരു ടൈറ്റാനിയം അന്തർവാഹിനിയായിരുന്നു അത്.

അന്താരാഷ്ട്ര മധ്യമമായ ബിബിസിയുടെ റിപ്പോർട്ടുകൾ പ്രകാരം നാറ്റോ സഖ്യസേനയെ ഒന്നടങ്കം ഭയപ്പെടുത്തിയിരുന്ന ഈ അത്യാധുനിക യുദ്ധക്കപ്പലിൽ അന്നുണ്ടായ അപ്രതീക്ഷിത തീപിടുത്തം 69 നാവികരിൽ 42 പേരുടെ ദാരുണമായ മരണത്തിനാണ് കാരണമായത്. കപ്പലിനെ ഉപരിതലത്തിൽ എത്തിക്കാൻ ജീവനക്കാർക്ക് കഴിഞ്ഞെങ്കിലും അഞ്ച് മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവിൽ കപ്പൽ പൂർണ്ണമായും മുങ്ങിപ്പോവുകയായിരുന്നു. രക്ഷപ്പെടാനുള്ള പോഡിൽ കുടുങ്ങിയ നാവികരിൽ ഒരാൾക്ക് മാത്രമാണ് ജീവനോടെ പുറത്തെത്താൻ കഴിഞ്ഞത്. ഈ ദുരന്തം കേവലം ഒരു കപ്പൽച്ചേതമായിരുന്നില്ല, മറിച്ച് വരുംതലമുറകൾ അനുഭവിക്കാൻ പോകുന്ന ഒരു വലിയ ശാസ്ത്രീയ-സാങ്കേതിക ദുരന്തത്തിന്റെ തുടക്കം മാത്രമായിരുന്നു.

Also Read: “ഇത് സുരക്ഷയല്ല, പിരിവാണ്”; ട്രംപ് അമേരിക്കയെ ‘കടൽക്കൊള്ളക്കാരനാക്കി’ എന്ന് ലുല…

കൊംസോമോലെറ്റ്സ് നോർവീജിയൻ കടലിന്റെ ഒന്നര കിലോമീറ്ററിലധികം (ഏകദേശം 1,700 മീറ്റർ) ആഴത്തിലേക്ക് പതിച്ചപ്പോൾ ഉണ്ടായ ഭീമാകാരമായ സ്ഫോടനം അതിന്റെ ശക്തമായ ടൈറ്റാനിയം പ്രഷർ ഹള്ളിനെ ഗ്ലാസ് കഷണങ്ങൾ പോലെ പൊട്ടിച്ചു കളഞ്ഞു എന്നാണ് റഷ്യൻ സമുദ്രശാസ്ത്രജ്ഞർ നടത്തിയ പര്യവേഷണങ്ങളിൽ കണ്ടെത്തിയത്. ഈ തകർച്ചയോടെ അന്തർവാഹിനിയുടെ ഉള്ളിലുണ്ടായിരുന്ന രണ്ട് ആണവ മുനയുള്ള ടോർപ്പിഡോകളിലേക്ക് കടൽവെള്ളം നേരിട്ട് സമ്പർക്കത്തിൽ വരാൻ തുടങ്ങി. ഈ രണ്ട് വാർഹെഡുകളിലുമായി ഏകദേശം 9 പൗണ്ട്, അതായത് നാല് കിലോഗ്രാമോളം മാരകമായ പ്ലൂട്ടോണിയം അടങ്ങിയിട്ടുണ്ട്. 1993-ൽ ബിബിസി പുറത്തുവിട്ട ചരിത്രപ്രധാനമായ ഒരു വാർത്താ റിപ്പോർട്ടിൽ പരിസ്ഥിതി പ്രവർത്തകനായ ദിമിത്രി ലിറ്റ്വിനോവ് ഈ അന്തർവാഹിനിയെ വിശേഷിപ്പിച്ചത് “നോർവീജിയൻ കടലിന്റെ അടിത്തട്ടിൽ കിടന്നു കറങ്ങുന്ന ഒരു ടൈംബോംബ്” എന്നാണ്.

കപ്പലിലെ റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ പുറത്തേക്ക് ഒഴുകിയാൽ അത് വടക്കൻ യൂറോപ്പിലെ ഏറ്റവും സമ്പന്നമായ മത്സ്യബന്ധന മേഖലകളെ പൂർണ്ണമായും നശിപ്പിക്കുമെന്നും ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ അപകടത്തിലാക്കുമെന്നും പരിസ്ഥിതി സംഘടനകൾ അക്കാലത്ത് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, പ്ലൂട്ടോണിയം ചോർച്ച പെട്ടെന്ന് സംഭവിക്കില്ലെന്നായിരുന്നു റഷ്യൻ ആണവ ശാസ്ത്രജ്ഞനായ ഇഗോർ സ്പാസ്കിയെപ്പോലുള്ളവരുടെ വാദം. എങ്കിലും ഒരു ദശാബ്ദത്തിനുള്ളിൽ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യത്തിൽ ഉണ്ടാകുന്ന ശക്തമായ ഇലക്ട്രോകെമിക്കൽ പ്രതിപ്രവർത്തനം മൂലം ടോർപ്പിഡോകൾ തുരുമ്പെടുത്ത് നശിക്കുമെന്ന ഭയം അവരെയും അലട്ടിയിരുന്നു.

ആണവ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുന്നതിനായി 1995-ലും 1996-ലുമായി അന്താരാഷ്ട്ര തലത്തിൽ വലിയൊരു ആഴക്കടൽ എഞ്ചിനീയറിംഗ് ദൗത്യം സംഘടിപ്പിക്കപ്പെട്ടു. കടലിനടിയിലെ കഠിനമായ സമ്മർദ്ദത്തെ അതിജീവിച്ച്, പ്രത്യേക റോബോട്ടുകളുടെ സഹായത്തോടെ അന്തർവാഹിനിയുടെ തകർന്ന ഭാഗങ്ങളും ടോർപ്പിഡോ ട്യൂബുകളും ഒരു പ്രത്യേക തരം കെമിക്കൽ സീലന്റ് ഉപയോഗിച്ച് ശാസ്ത്രജ്ഞർ അടച്ചുപൂട്ടി. ഈ സുരക്ഷാ ക്രമീകരണത്തിന് പരമാവധി 30 വർഷത്തെ ആയുസ്സ് മാത്രമേ ശാസ്ത്രജ്ഞർ പ്രവചിച്ചിരുന്നുള്ളൂ. കൃത്യമായി ആ മുപ്പത് വർഷങ്ങൾ പിന്നിടുമ്പോൾ, അതായത് 2026 മാർച്ചിൽ നോർവീജിയൻ റേഡിയേഷൻ ആൻഡ് ന്യൂക്ലിയർ സേഫ്റ്റി അതോറിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ പഠന റിപ്പോർട്ടുകൾ ലോകത്തെ വീണ്ടും ആശങ്കയുടെ നിഴലിലാക്കുകയാണ്. ടോർപ്പിഡോകൾ ഇപ്പോഴും അടച്ചുപൂട്ടിയിരിക്കുകയാണെങ്കിലും, അന്തർവാഹിനിക്കുള്ളിലെ ആണവ റിയാക്ടർ പൂർണ്ണമായും വിഘടിച്ച് നശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. കപ്പലിന്റെ വെന്റിലേഷൻ ഡക്റ്റുകളിൽ നിന്നും ഹല്ലിലെ ചില പ്രത്യേക ദ്വാരങ്ങളിൽ നിന്നും റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ ഒരു ‘മേഘം’ പോലെ ഇടയ്ക്കിടെ കടൽവെള്ളത്തിലേക്ക് ദൃശ്യമായ രീതിയിൽ ചോർന്നു ഒലിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Also Read: സിംഹാസനം ഒഴിഞ്ഞിട്ടില്ല, പോരാട്ടം തീർന്നിട്ടുമില്ല; ശത്രുക്കളുടെ ഉറക്കം കെടുത്തി ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി പൊതുവേദിയിലേക്ക്!

നിലവിൽ പുറത്തേക്ക് വരുന്ന വികിരണങ്ങളുടെ അളവ് സമുദ്ര പരിസ്ഥിതിക്കോ മത്സ്യങ്ങൾക്കോ കാര്യമായ ദോഷം വരുത്തിയിട്ടില്ലെന്ന് നോർവീജിയൻ അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും, ശാസ്ത്രലോകത്തെ വലിയൊരു വിഭാഗം ഈ വാദത്തോട് യോജിക്കുന്നില്ല. സമുദ്രത്തിലെ ശക്തമായ അടിത്തൊഴുക്കുകളും പ്രവാഹങ്ങളും ഈ റേഡിയോ ആക്ടീവ് അവശിഷ്ടങ്ങളെ പ്ലവകങ്ങളിലേക്കും ചെറുകിട ജീവികളിലേക്കും എത്തിക്കുകയും, അത് വഴി ഇവ വളരെ പെട്ടെന്ന് മനുഷ്യന്റെ ഭക്ഷ്യശൃംഖലയുടെ ഭാഗമായി മാറുകയും ചെയ്യും. പ്ലൂട്ടോണിയം എന്ന മൂലകത്തിന്റെ അർദ്ധായുസ്സ് എന്നത് 24,000 വർഷങ്ങളാണ്. അതായത്, മനുഷ്യന്റെ അളവുകോലുകൾ വെച്ച് നോക്കിയാൽ ഈ അപകടം വരും നൂറ്റാണ്ടുകളിലും അനിശ്ചിതമായി നിലനിൽക്കും. കപ്പൽ കിടക്കുന്ന 1,700 മീറ്റർ എന്ന അഗാധമായ ആഴം കാരണം അവിടെ വീണ്ടുമൊരു ലഘൂകരണ ദൗത്യം നടത്തുകയോ അതിനെ പുറത്തെടുക്കുകയോ ചെയ്യുക എന്നത് നിലവിലെ സാങ്കേതികവിദ്യകൾക്ക് അസാധ്യമാണ്. ശീതയുദ്ധകാലത്തെ അനാവശ്യമായ ആയുധ മത്സരത്തിന്റെ ഫലമായി കടലിന്റെ അടിത്തട്ടിൽ ഉപേക്ഷിക്കപ്പെട്ട ഈ ഭീമാകാരമായ ആണവ അവശിഷ്ടം മനുഷ്യൻ പ്രകൃതിയോട് ചെയ്ത ക്രൂരതയുടെ ജീവിക്കുന്ന സ്മാരകമായി ഇന്നും പുകഞ്ഞുകൊണ്ടിരിക്കുകയാണ്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top