പിഎസ്‌സി ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്; ചെയർമാൻ എം.ആർ. ബൈജുവിനെ പ്രതിചേർക്കും

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെ 90-ലേറെ പരാതികളാണ് എസ്‌.ഐ.ടിക്ക് ലഭിച്ചിട്ടുള്ളത്

പിഎസ്‌സി ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്; ചെയർമാൻ എം.ആർ. ബൈജുവിനെ പ്രതിചേർക്കും
പിഎസ്‌സി ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്; ചെയർമാൻ എം.ആർ. ബൈജുവിനെ പ്രതിചേർക്കും

തിരുവനന്തപുരം: പിഎസ്‌സി ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടിൽ ചെയര്‍മാന്‍ എം.ആര്‍. ബൈജുവിനെ പ്രതിചേർക്കും. പരീക്ഷയിൽ ചെയര്‍മാന്‍ നേരിട്ട് ഇടപെട്ടെന്ന നിർണായക മൊഴിയെ തുടർന്നാണ് നടപടി. സെക്രട്ടറിയുടെയും മൂന്ന് അംഗങ്ങളുടെയും മൊഴികൾ ചെയർമാന് എതിരായിരുന്നു. ചോദ്യപേപ്പർ തയ്യാറാക്കുന്നവരുടെ പാനലും മൂല്യനിര്‍ണയം നടത്തുന്നവരെയും തീരുമാനിച്ചത് ചെയർമാനാണെന്നാണ് ഇവരുടെ മൊഴി. നിയമോപദേശം തേടിയ ശേഷം ക്രൈംബ്രാഞ്ച് തുടര്‍ നടപടികളിലേക്ക് കടക്കും.

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെ 90-ലേറെ പരാതികളാണ് എസ്‌.ഐ.ടിക്ക് ലഭിച്ചിട്ടുള്ളത്. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയില്‍ 58 മാര്‍ക്കിന്റെ മൂല്യനിര്‍ണയം നടത്തിയിട്ടില്ലെന്നും, ഉത്തരക്കടലാസിന്റെ പകര്‍പ്പിനായി സമര്‍പ്പിച്ച അപേക്ഷയില്‍ മനഃപൂര്‍വ്വം കാലതാമസം വരുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. വിശ്വാസവഞ്ചന, അഴിമതി, പൊതുസേവകന്റെ പദവി ദുര്‍വിനിയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Also Read:ബാറുകൾക്ക് അനുമതി നൽകിയ എക്സൈസ് നടപടിയിൽ വൻ വിവാദം; ഉദ്യോഗസ്ഥ ഭരണമെന്ന് സമസ്ത കാന്തപുരം വിഭാഗം മുഖപത്രം

എം.ആര്‍. ബൈജുവിനെയും മറ്റ് അംഗങ്ങളെയും അന്വേഷണ സംഘം ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. ചോദ്യപ്പേപ്പർ തയ്യാറാക്കുന്ന ആളെ തീരുമാനിക്കാനും അഭിമുഖത്തിന്റെ മാര്‍ക്ക് 40-ല്‍നിന്ന് 25 ആക്കാനും തനിക്ക് അധികാരമുണ്ടെന്നായിരുന്നു ചെയര്‍മാന്റെ വാദം. എന്നാൽ മൊഴികളിലെ വൈരുദ്ധ്യത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പി.എസ്.സി. അംഗങ്ങള്‍ക്ക് വീണ്ടും നോട്ടീസ് നൽകാൻ സാധ്യതയുണ്ട്.

പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാത്തതിലും ചോദ്യം ചെയ്യാത്തതിലും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ മെല്ലെപ്പോക്കിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. എന്ത് അന്വേഷണമാണ് നടക്കുന്നതെന്ന് ചോദിച്ച കോടതി, പ്രതികളെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും മറ്റ് നടപടികൾ തടസ്സമല്ലെന്നും നിരീക്ഷിച്ചിരുന്നു. ഹൈക്കോടതി വിമർശനത്തിന് പിന്നാലെയാണ് അന്വേഷണ സംഘം നടപടികൾ വേഗത്തിലാക്കിയിരിക്കുന്നത്.

Share Email
Top