ഇറാൻ്റെ ആക്രമണത്തിൽ കാറുകൾ ചിതറിത്തെറിച്ചു, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട് ഇറാൻ സേന

ഒരേസമയത്ത് ടെഹ്‌റാന്‍ നഗരത്തിന്റെ രണ്ടിടങ്ങളില്‍ സ്‌ഫോടനം നടക്കുന്നതാണ് വീഡിയോയിലുള്ളത്.

ഇറാൻ്റെ ആക്രമണത്തിൽ കാറുകൾ ചിതറിത്തെറിച്ചു, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട് ഇറാൻ സേന
ഇറാൻ്റെ ആക്രമണത്തിൽ കാറുകൾ ചിതറിത്തെറിച്ചു, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട് ഇറാൻ സേന

ടെഹ്റാന്‍: ഓപ്പറേഷന്‍ ‘റൈസിങ് ലയണി’ന്റെ ഭാഗമായി ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇറാനിയന്‍ ന്യൂസ് ഏജന്‍സി. ഒരേസമയത്ത് ടെഹ്‌റാന്‍ നഗരത്തിന്റെ രണ്ടിടങ്ങളില്‍ സ്‌ഫോടനം നടക്കുന്നതാണ് വീഡിയോയിലുള്ളത്.

Also Read: ഒടുവിൽ തത്സുകി പ്രവചിച്ചത് സംഭവിച്ചു ! ജപ്പാന് പകരം ദുരന്തം നടന്നത് ടെക്സസിൽ !

സ്ഫോടനത്തിന്റെ ആഘാതത്തില്‍ കാറുകള്‍ ആകാശത്തേക്ക് ചിതറി പറന്ന് വീഴുന്നതിന്റെയും കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ ഉയരത്തില്‍ തെറിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഖുദ്സ് സ്‌ക്വയറില്‍ ആളുകള്‍ നടക്കുന്നതിന് ഇടയിലേക്കാണ് മിസൈല്‍ പതിക്കുന്നത്.

ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ടെഹ്റാനില്‍ നടത്തിയ വ്യോമാക്രമണം എന്ന വിധത്തിലാണ് വ്യാഴാഴ്ച വീഡിയോ പുറത്തുവന്നത്. ഇതോടൊപ്പം ആക്രമണത്തെ ആകാശത്ത് വെച്ച് തന്നെ പ്രതിരോധിക്കുന്ന എക്‌സ് വീഡിയോ ദൃശ്യങ്ങളും മെഹ്ര്‍ ന്യൂസ് ഏജന്‍സി പുറത്തു വിട്ടു. ഇത് പിന്നീട് ടൈംസ് ഓഫ് ഇസ്രയേലും ഓണ്‍ലൈന്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ചു.

Also Read: ഇറാൻ സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, ഉപരോധവും യുദ്ധവും ഇറാൻ്റെ മുന്നേറ്റത്തിന് തടസ്സമായില്ല

തെരുവിലെ രണ്ടിടങ്ങളിലായി സെക്കന്‍ഡ് വ്യത്യാസത്തിലാണ് സ്‌ഫോടനം. പൈപ്പ്ലൈനുകള്‍ക്കടക്കം കേടുപാടുകള്‍ സംഭവിച്ച് തെരുവുകളില്‍ വെള്ളം നിറയുന്ന ദൃശ്യവും ഏജന്‍സി പങ്കുവെച്ചു. ജൂണ്‍ 13-നാണ് ഇസ്രയേല്‍ ഇറാനെ ആക്രമിച്ചത്. തുടര്‍ന്ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇസ്രയേല്‍ തുടക്കമിട്ട സംഘര്‍ഷം 12 ദിവസത്തോളം നീണ്ടുനിന്നു. അമേരിക്കയും ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തു.

Share Email
Top