ടെഹ്‌റാന്‍: ഇസ്രയേലിലെ പ്രധാന നഗരങ്ങളിലൊന്നായ ടെല്‍ അവീവില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞ് പോകണമെന്നും ആക്രമണമുണ്ടാകുമെന്നും ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്. ഇസ്രയേലിലെ ചാനല്‍ എന്‍ 12 (ഇസ്രായേലി ചാനല്‍ 12), നൌ 14 (ഇസ്രായേലി ചാനല്‍ 14) എന്നിവയുടെ ആസ്ഥാനം ഉടന്‍ ഒഴിപ്പിക്കണമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Also Read: തത്സമയ അവതരണത്തിനിടെ ഇറാനിലെ വാര്‍ത്താ ചാനലില്‍ ഇസ്രയേല്‍ ആക്രമണം: വീഡിയോ
അതെസമയം, ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ടെഹ്‌റാനു മുകളിലുള്ള ആകാശം ഇപ്പോള്‍ പൂര്‍ണമായും ഇസ്രയേല്‍ വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. നഗരത്തിലെ പ്രധാനപ്പെട്ട ഭരണകേന്ദ്രങ്ങളെല്ലാം ഞങ്ങള്‍ ഉടന്‍ ആക്രമിക്കും. ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ടെഹ്‌റാനിലെ ജനങ്ങളോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്, അവിടെ നിന്നും ഒഴിഞ്ഞുപോകൂ, പിന്നാലെ ഞങ്ങള്‍ ആക്രമിക്കുമെന്നും നെതന്യാഹു പറഞ്ഞു.