അമേരിക്കയുടെ മധ്യസ്ഥതയിൽ ഇറാനുമായുള്ള വെടിനിർത്തൽ നിർദ്ദേശം ഇസ്രയേൽ ഔദ്യോഗികമായി അംഗീകരിച്ചു. ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ ഭീഷണി അവസാനിപ്പിക്കുക എന്ന ലക്ഷ്യം നേടിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു.
കൂടാതെ ഇറാന്റെ ആണവ ഭീഷണി തടയുന്നതിനുള്ള പ്രതിരോധത്തിനും പങ്കാളിത്തത്തിനും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് നെതന്യാഹു നന്ദിയും അറിയിച്ചു.
Also Read: ആയുധങ്ങള്‍ മാത്രമല്ല, നിരവധി സവിശേഷതകളുണ്ട് ഈ ബി-2 സ്പിരിറ്റ് യുദ്ധവിമാനത്തിന്
12 ദിവസത്തെ യുദ്ധം അവസാനിപ്പിച്ചുകൊണ്ട് ഇസ്രയേലും ഇറാനും തമ്മിലുള്ള ഒരു വെടിനിർത്തൽ കരാർ ട്രംപ് ലോകത്തിന് മുന്നിൽ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രസ്താവന വന്നത്.