CMDRF

ഇസ്രയേലിൽ വൻ ആക്രമണം നടത്തി ഇറാൻ, അയൺ ഡോം തകർന്നു, പകച്ച് ലോകരാജ്യങ്ങൾ

പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് പതിയിരുന്ന ഇറാന്‍, കൃത്യമായ പ്ലാനോടു കൂടി നടത്തിയ ഈ ആക്രമണത്തിനു മുന്നില്‍ ഇസ്രയേല്‍ പകച്ചു നില്‍ക്കുകയാണ്

ഇസ്രയേലിൽ വൻ ആക്രമണം നടത്തി ഇറാൻ, അയൺ ഡോം തകർന്നു, പകച്ച് ലോകരാജ്യങ്ങൾ
ഇസ്രയേലിൽ വൻ ആക്രമണം നടത്തി ഇറാൻ, അയൺ ഡോം തകർന്നു, പകച്ച് ലോകരാജ്യങ്ങൾ

ടുവില്‍ ലോകം ഭയന്നത് സംഭവിച്ചിരിക്കുന്നു. പശ്ചിമേഷ്യയെ ആകെ യുദ്ധത്തിലേക്ക് തള്ളിവിടുന്ന ഇസ്രയേല്‍ ആക്രമണത്തിനെതിരെ ശക്തമായ തിരിച്ചടിയാണിപ്പോള്‍ ഇറാന്‍ നല്‍കിയിരിക്കുന്നത്. ഇസ്രയേല്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ അനവധി പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അരമണിക്കൂറിനുള്ളിൽ 400-ൽ അധികം ബാലസ്റ്റിക് മിസൈലുകളാണ് ടെൽ അവീവിൽ പതിച്ചിരിക്കുന്നത്. ഇത് ഇസ്രയേലിൻ്റെ സകല കണക്ക് കൂട്ടലുകൾക്കും അപ്പുറമാണ്.

ഗാസയിലെ ജനങ്ങളെയും ഹമാസിന്റെയും ഹിസ്ബുള്ളയുടെയും നേതാക്കളെയും കൊന്നതിന് മറുപടിയായി ഇസ്രായേലിന് നേരെ ഡസന്‍ കണക്കിന് മിസൈലുകള്‍ പ്രയോഗിച്ചപ്പോള്‍ തകര്‍ന്നടിഞ്ഞത് പേരു കേട്ട ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനമാണ്.

Israel

പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് പതിയിരുന്ന ഇറാന്‍, കൃത്യമായ പ്ലാനോടു കൂടി നടത്തിയ ഈ ആക്രമണത്തിനു മുന്നില്‍ ഇസ്രയേല്‍ പകച്ചു നില്‍ക്കുകയാണ്. ഇസ്രയേലിനെ സഹായിക്കാന്‍ രംഗത്തിറങ്ങുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതോടെ, ലോകം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

റഷ്യയുടെ പിന്തുണ ഉറപ്പിച്ച ശേഷമാണ് ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചതെന്നാണ് അമേരിക്ക കരുതുന്നത്. അങ്ങനെയെങ്കില്‍ അമേരിക്ക ഇടപെട്ടാല്‍ റഷ്യ ഇറാന് വേണ്ടി പരസ്യമായി തന്നെ രംഗത്തിറങ്ങുമെന്ന കാര്യവും ഉറപ്പാണ്. ഇസ്രായേലിലുടനീളം വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങുന്നതായാണ് ബി.ബി.സി ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Iron Dome

സിവിലിയന്മാരോട് ബങ്കറില്‍ അഭയം തേടാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രായേല്‍ സൈന്യം ലെബനനെ കരമാര്‍ഗ്ഗം ആക്രമിച്ചു തുടങ്ങിയതോടെയാണ് ഇറാന്‍ ആക്രമണം നടത്തിയിരിക്കുന്നത്. ഇതോടെ ലെബനനില്‍ പെട്ട ഇസ്രായേല്‍ സൈനികരും കുടുങ്ങുന്ന അവസ്ഥയാണ് ഉള്ളത്.

തന്റെ രാജ്യം ‘അതിന്റെ ഏറ്റവും അപകടകരമായ ഘട്ടങ്ങളിലൊന്ന്’ അഭിമുഖീകരിക്കുകയാണെന്നും ഒരു ദശലക്ഷം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്നും ലെബനീസ് പ്രധാനമന്ത്രി പറയുമ്പോള്‍, മരിക്കാനും തയ്യാറാണെന്ന് പറഞ്ഞ് ലക്ഷങ്ങളാണ് തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. ഇത് ഇസ്രയേല്‍ സൈന്യത്തിന് വലിയ വെല്ലുവിളിയാണ്. ഇസ്രയേല്‍ തലസ്ഥാനത്ത് ഉള്‍പ്പെടെ മിസൈല്‍ ആക്രമണത്തിന് ഒപ്പം തന്നെ ചാവേറുകളും പൊട്ടി തെറിക്കുന്നുണ്ട്. അത്യന്തം ഭീതി ജനകമായ അവസ്ഥയാണിത്.

Top