പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി വിതച്ച് അമേരിക്ക-ഇറാൻ തർക്കം രൂക്ഷമാകുന്നു. അന്തരിച്ച ഇറാനിയൻ നേതാവിന്റെ ശവസംസ്കാര ചടങ്ങുകളെ പരിഹസിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത മറുപടിയുമായി ഇറാൻ രംഗത്തെത്തിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. ലോകത്തിന്റെ ശ്വാസനാഡിയായ ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം ഉണ്ടായതോടെ ആഗോള ഊർജ്ജ വിപണി കടുത്ത ആശങ്കയിലാണ്. ഭീഷണിയുടെ ഭാഷ ഇറാനോട് വേണ്ടെന്ന് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹമ്മദ് ബാഗർ സോൾഗാദർ വ്യക്തമാക്കിയതോടെ കളി മാറിയിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ പൂർണ്ണമായി കാണുക.
വീഡിയോ കാണാം…






