ടെഹ്റാൻ: ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് ഇറാനിൽ നിർത്തിവെച്ച വിമാന സർവീസുകൾ പുനരാരംഭിച്ചു. രാവിലെ ഒമ്പത് മണി മുതൽ വിമാന സർവീസ് പതിവുപോലെ നടക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. ഇന്ന് പുലർച്ചെ 2.15ഓടെയാണ് ഇസ്രയേൽ ആക്രമണമുണ്ടായത്.
പിന്നാലെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ പ്രഖ്യാപിച്ചിരുന്നു ടെഹ്റാന്റെ വിവിധ ഭാഗങ്ങളിലും അൽബോർസ് പ്രവിശ്യയിലെ കറജ് നഗരത്തിലുമാണ് സ്‌ഫോടനങ്ങൾ നടന്നത്. എന്നാൽ, രാവിലെയോടെ ഇറാനിൽ കാര്യങ്ങൾ സാധാരണ ഗതിയിലായി.
Also Read: കമലയ്ക്കുവേണ്ടി പ്രചാരണത്തിന് ഒബാമയും
ടെഹ്റാനിൽ പൊതുജീവിതം പതിവുപോലെ ആയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേ സമയം, ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി നേരിട്ടതായും പരിമിതമായ നാശനഷ്ടങ്ങൾ ഉണ്ടായതായും ഇറാൻ അറിയിച്ചിരുന്നു. ടെഹ്റാൻ, ഖുസെസ്ഥാൻ, ഇലാം പ്രവിശ്യകളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് ഇറാൻ സ്ഥിരീകരിച്ചത്.
സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമമെന്നും എന്നാൽ, ചെറുത്തുതോൽപിച്ചുവെന്നും അറിയിപ്പിൽ പറഞ്ഞു. ഇറാൻ തങ്ങളെ ആക്രമിച്ചതിനുള്ള തിരിച്ചടി ഇന്ന് നടന്ന ആക്രമണത്തോടെ അവസാനിപ്പിക്കുകയാണെന്ന് ഇസ്രായേൽ സൈന്യത്തിന്റെ മുതിർന്ന വക്താവ് ഡാനിയേൽ ഹാഗാരി വ്യക്തമാക്കി.