പന്ത് അടിച്ച ഒരു സിക്‌സ് കൊണ്ട് ഐപിഎല്‍ ക്യാമറാമാന് പരിക്ക്; ക്യാമറാമനോട് ക്ഷമചോദിച്ച് റിഷഭ് പന്ത്

പന്ത് അടിച്ച ഒരു സിക്‌സ് കൊണ്ട് ഐപിഎല്‍ ക്യാമറാമാന് പരിക്ക്; ക്യാമറാമനോട് ക്ഷമചോദിച്ച് റിഷഭ് പന്ത്

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ റിഷഭ് പന്തിന്റെ ദിനമായിരുന്നു. 43 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സും സഹിതം താരം 88 റണ്‍സെടുത്തു. ഡല്‍ഹിയെ മികച്ച സ്‌കോറിലെത്തിച്ചതും താരത്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ്. എന്നാല്‍ പന്ത് അടിച്ച ഒരു സിക്‌സ് കൊണ്ട് ഐപിഎല്‍ ക്യാമറാമാന് പരിക്കേറ്റു. ഇതിന് താരം ക്യാമറാമനോട് ക്ഷമ ചോദിച്ചു.

പരിക്കേറ്റയാള്‍ അവിടെയുണ്ടെന്ന് റിക്കി പോണ്ടിംഗ് ചൂണ്ടിക്കാട്ടി. പിന്നാലെ അത് തന്റെ തെറ്റെന്ന് പന്ത് പറഞ്ഞു. അറിഞ്ഞുകൊണ്ടല്ല ആ തെറ്റ് ചെയ്തത്. താങ്കള്‍ വേഗത്തില്‍ സുഖപ്പെടട്ടെ. എല്ലാ ആശംസകളും നേരുന്നുവെന്നും റിഷഭ് പന്ത് വ്യക്തമാക്കി.

മത്സരത്തില്‍ ഡല്‍ഹി ഇന്നിംഗ്‌സിന്റെ 20-ാം ഓവറിലാണ് സംഭവം. മോഹിത് ശര്‍മ്മയുടെ പന്ത് അതിര്‍ത്തി കടത്തിയപ്പോഴാണ് ക്യാമറാമാന് പരിക്കേറ്റത്. മത്സര ശേഷം ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിംഗിനൊപ്പം എത്തിയാണ് പന്ത് ക്യാമറാമാനോട് ക്ഷമചോദിച്ചത്.

Top