ലക്ഷങ്ങൾ വിലമതിക്കുന്ന ഐഫോൺ ഫോൾഡ്! ആപ്പിളിന്റെ ലക്ഷ്യം സമ്പന്ന വിപണിയോ?

അടുത്ത വർഷം, അതായത് 2026-ൽ, ആപ്പിളിന്റെ ആദ്യത്തെ ഫോൾഡബിൾ ഐഫോൺ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

ലക്ഷങ്ങൾ വിലമതിക്കുന്ന ഐഫോൺ ഫോൾഡ്! ആപ്പിളിന്റെ ലക്ഷ്യം സമ്പന്ന വിപണിയോ?
ലക്ഷങ്ങൾ വിലമതിക്കുന്ന ഐഫോൺ ഫോൾഡ്! ആപ്പിളിന്റെ ലക്ഷ്യം സമ്പന്ന വിപണിയോ?

പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിൽ ആപ്പിൾ പലപ്പോഴും കാലതാമസം വരുത്താറുണ്ട്. പൂർണ്ണമായും വികസിതമല്ലാത്ത സാങ്കേതികവിദ്യകൾ തിടുക്കപ്പെട്ട് ഐഫോണുകളിൽ ഉൾപ്പെടുത്താതെ, അത് മികച്ച രീതിയിൽ പരിഷ്കരിച്ചതിനുശേഷം മാത്രം ഉപകരണങ്ങളിൽ എത്തിക്കുക എന്ന അപ്രഖ്യാപിത നയമാണ് ഇതിന് കാരണം എന്ന് വിലയിരുത്തുന്നവരുണ്ട്. ഫോൾഡബിൾ സ്‌ക്രീനുള്ള ഐഫോണിന്റെ കാര്യത്തിലും ഇത് പ്രകടമാണ്. ആൻഡ്രോയിഡ് ഫോൺ ബ്രാൻഡുകൾ വർഷങ്ങളായി ഈ രംഗത്ത് സജീവമാണെങ്കിലും, ആപ്പിൾ ഇപ്പോഴും ഫോൾഡബിൾ വിപണിയിലേക്ക് പ്രവേശിച്ചിട്ടില്ല.

അടുത്ത വർഷം, അതായത് 2026-ൽ, ആപ്പിളിന്റെ ആദ്യത്തെ ഫോൾഡബിൾ ഐഫോൺ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ ഫോൾഡബിൾ സ്‌ക്രീനുകളുടെ ഒട്ടേറെ പരിമിതികൾ പരിഹരിച്ച ശേഷമായിരിക്കും ആപ്പിൾ ഈ മോഡൽ അവതരിപ്പിക്കുക. അതായത്, നിലവിൽ ഈ രംഗത്ത് മുൻനിരയിലുള്ള സാംസങ് ഉൾപ്പെടെയുള്ള വമ്പൻമാരുടെ ഫോൾഡബിൾ ഫോണുകളെ വെല്ലുവിളിക്കുന്ന പ്രകടനമായിരിക്കും ആപ്പിൾ അവതരിപ്പിക്കാൻ പോകുന്ന ഫോൾഡബിൾ ഐഫോൺ കാഴ്ചവെക്കുക എന്നും റിപ്പോർട്ടുകൾ സൂചന നൽകുന്നു.

Also Read: ‘ബെന്നു’ ഛിന്നഗ്രഹ സാമ്പിളുകൾ! ഭൂമിക്ക് പുറത്ത് ജീവന്റെ സാധ്യതകളിൽ വഴിത്തിരിവ്

ഫോൾഡബിൾ സ്‌ക്രീനുകളിൽ സാധാരണയായി കണ്ടുവരുന്ന ക്രീസ് ഫ്രീ ഡിസൈൻ, അണ്ടർഡിസ്‌പ്ലേ ക്യാമറയുടെ സുതാര്യത ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ആപ്പിൾ പരിഹരിച്ചതായാണ് വിവരം. ആപ്പിളിന്റെ ഏറ്റവും വലിയ കരാർ നിർമ്മാണ കമ്പനിയായ ഫോക്‌സ്‌കോണിന്റെ ഫാക്ടറിയിൽ ഫോൾഡബിൾ ഐഫോണുകൾക്കായി പ്രത്യേക വിഭാഗം ആരംഭിച്ചതായി ചൈനീസ് പ്രസിദ്ധീകരണമായ ‘എക്കോണമിക് ഡെയ്‌ലിയെ’ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫോൾഡബിൾ ഐഫോൺ നിലവിൽ പരീക്ഷണഘട്ടം പിന്നിട്ട് ഉത്പാദനത്തിലേക്ക് കടന്നതായും റിപ്പോർട്ടുകൾ പറയുന്നു.

വരാനിരിക്കുന്ന ഈ ഫോൾഡബിൾ മോഡലിന് ‘ഐഫോൺ ഫോൾഡ്’ എന്നായിരിക്കും പേര് നൽകുകയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഫോണിനായുള്ള ഫോൾഡബിൾ സ്‌ക്രീൻ നിർമ്മിച്ചു നൽകുന്നത് സാംസങ് ആയിരിക്കും. എന്നാൽ, ഫോണിൻ്റെ ഹിഞ്ച്, പാനൽ ഘടന, ലാമിനേഷൻ രീതികൾ എന്നിവയെല്ലാം രൂപകൽപ്പന ചെയ്ത് വികസിപ്പിക്കുന്നത് ആപ്പിൾ തന്നെയാണ്. ഐഫോണിന്റെ ഈട് വർദ്ധിപ്പിക്കുന്നതിനായി, ലിക്വിഡ് മെറ്റൽ ഉപയോഗിച്ചാണ് ഹിഞ്ച് നിർമ്മിച്ചിരിക്കുന്നത്. ഇത് ഹിഞ്ചിന് ഉറപ്പ് നൽകുന്നതിനൊപ്പം കൂടുതൽ വഴക്കമുള്ളതാക്കാനും സഹായിക്കും.

ബ്ലൂംബെർഗ് എംഡി മാർക്ക് ഗുർമാൻ നേരത്തെ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, വരാനിരിക്കുന്ന ‘ഐഫോൺ ഫോൾഡി’ലെ ഫോൾഡബിൾ സ്‌ക്രീനിന് 7.58 ഇഞ്ച് വലുപ്പമുണ്ടാകും. കൂടാതെ, ഒരു 5.5 ഇഞ്ച് എക്‌സ്റ്റേണൽ സ്‌ക്രീനും ഇതിനുണ്ടാകും. ഫോൺ മടക്കിയതിന് ശേഷം ഏകദേശം 9 മുതൽ 9.5 mm വരെയാണ് കനം പ്രതീക്ഷിക്കുന്നത്. ഫോണിൽ മൊത്തം നാല് ക്യാമറകളുണ്ടാകുമെന്നാണ് സൂചന. ഇതിൽ 48 എംപിയുടെ രണ്ട് റിയർ ക്യാമറകളും, ഒരെണ്ണം ഫോൾഡബിൾ സ്‌ക്രീനിനൊപ്പവും നാലാമത്തേത് ഔട്ടർ സ്‌ക്രീനിനൊപ്പവുമാണ് ഉൾപ്പെടുത്തുക. കൂടാതെ, ഇതിൽ ഫേസ് ഐഡിക്ക് പകരം ടച്ച് ഐഡി ആയിരിക്കും ഉപയോഗിക്കുക.

Also Read: ഒരേ വീട്ടിൽ ഒന്നിലധികം വൈദ്യുതി കണക്ഷൻ! കെഎസ്ഇബിയുടെ വിശദീകരണം

ഐഫോൺ ഫോൾഡിന്റെ വില സംബന്ധിച്ച് നേരത്തെ ബ്ലൂംബെർഗ് എംഡി മാർക്ക് ഗുർമാൻ 2000 ആയിരിക്കും എന്ന് പറഞ്ഞിരുന്നുവെങ്കിലും, പുതിയ സൂചനകൾ പ്രകാരം ഫോണിന് 2400 മുതൽ 2500 വരെ വിലയുണ്ടായേക്കാം. ഇത് സാംസങ്, ഒപ്പോ, മോട്ടറോള തുടങ്ങിയ ബ്രാൻഡുകളുടെ ഫോൾഡബിൾ ഫോണുകളേക്കാൾ ഉയർന്ന വിലയാണ്. ഇതോടെ, ആപ്പിൾ ഇതുവരെ പുറത്തിറക്കിയതിൽവെച്ച് ഏറ്റവും വിലകൂടിയ ഫോണായി ഐഫോൺ ഫോൾഡ് മാറും.

Share Email
Top