പുതിയ ഐഫോൺ മോഡലുകൾ വിപണിയിൽ എത്തിയതോടെ മുൻനിര പ്രോ മോഡലുകൾക്ക് വൻ വിലക്കുറവാണ് ക്രോമ വാഗ്ഗ്ദാനം ചെയ്യുന്നത്. ഐഫോൺ 17 പ്രോ, 17 പ്രോ മാക്സ് സീരീസുകൾക്ക് ആകർഷകമായ എക്സ്ചേഞ്ച്, ബാങ്ക് ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോൺ 17 പ്രോയുടെ 256 ജിബി വേരിയന്റ് ഇപ്പോൾ ഫലപ്രദമായി 69,990 രൂപയ്ക്ക് സ്വന്തമാക്കാം.
നേരിട്ടുള്ള വിലക്കുറവിനും ബാങ്ക് ഓഫറുകൾക്കും പുറമേ മികച്ച എക്സ്ചേഞ്ച് മൂല്യമാണ് ഈ വിലക്കുറവിലേക്ക് നയിക്കുന്നത്. ഐഫോൺ 15 പ്രോ പോലുള്ള പഴയ ഫോണുകൾ കൈമാറുമ്പോൾ 44,500 രൂപവരെ എക്സ്ചേഞ്ച് വാല്യൂ ലഭിക്കും. ഇതിനൊപ്പം 12,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ചേരുമ്പോഴാണ് വില 69,990 രൂപയിലേക്ക് എത്തുത് (ഫോണിന്റെ കണ്ടീഷൻ അനുസരിച്ച് തുകയിൽ മാറ്റമുണ്ടാകാം). സമാനമായ രീതിയിൽ ഐഫോൺ 17 പ്രോ മാക്സ് 74,990 രൂപ വരെ വിലക്കുറവിലും സ്വന്തമാക്കാം.
Also Read:ഡിജിറ്റൽ ഇടപാടുകൾ സൗജന്യമായി തുടരും; ഉപഭോക്താക്കൾക്ക് ആശ്വാസവുമായി കേന്ദ്ര ധനമന്ത്രാലയം
എ19 പ്രോ ചിപ്പ്, വേപ്പർ കൂളിങ് സംവിധാനം, ഏകീകൃത അലുമിനിയം ഡിസൈൻ എന്നിവയുള്ളതിനാൽ ഐഫോൺ 17 പ്രോ ഇപ്പോഴും മികച്ച പെർഫോമൻസ് നൽകുന്നു. പുതിയ പ്രോ മോഡലുകളുടെ ഉയർന്ന വില ഒഴിവാക്കി പ്രീമിയം അനുഭവം തേടുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്.
പഴയ ഫോണിന്റെ എക്സ്ചേഞ്ച് വാല്യൂ, ബാങ്ക് ഓഫറുകളുടെ നിബന്ധനകൾ എന്നിവ ക്രോമയുടെ സ്റ്റോറുകളിലോ വെബ്‌സൈറ്റിലോ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം പർച്ചേസ് പ്ലാൻ ചെയ്യുക.






