വടകരയിലെ നിക്ഷേപകന്റെ ആത്മഹത്യ; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി എം. ലിജു

ഈ വിഷയത്തിൽ അന്വേഷണത്തിന് യാതൊരു തടസ്സവുമില്ലെന്നും, കുറ്റക്കാർ ആരായായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

വടകരയിലെ നിക്ഷേപകന്റെ ആത്മഹത്യ; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി എം. ലിജു
വടകരയിലെ നിക്ഷേപകന്റെ ആത്മഹത്യ; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി എം. ലിജു

ടകര കടത്തനാട് ലേബർ സർവീസ് സൊസൈറ്റിയിലെ സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് നിക്ഷേപകൻ ഇബ്രാഹിം ഹാജി ആത്മഹത്യ ചെയ്ത സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് സഹകരണ വകുപ്പ് മന്ത്രി എം. ലിജു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, അത് ലഭിച്ചാലുടൻ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുറ്റക്കാർ ഏത് രാഷ്ട്രീയ പാർട്ടിക്കാരായാലും അവരെ സംരക്ഷിക്കുന്ന നിലപാട് ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.

സഹകരണ മേഖലയിൽ നടന്ന നിയമലംഘനങ്ങൾ റിപ്പോർട്ടിലൂടെ വ്യക്തമാകേണ്ടതുണ്ടെന്നും, കുറ്റങ്ങൾ ബോധ്യപ്പെട്ടാൽ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണവും തുടർനടപടികളും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഈ വിഷയത്തിൽ അന്വേഷണത്തിന് യാതൊരു തടസ്സവുമില്ലെന്നും, കുറ്റക്കാർ ആരായായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:നവജാതശിശുവിനെ ജനലിലൂടെ എറിഞ്ഞ സംഭവം; അമ്മ വേണ്ടെന്ന് വെച്ച കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കുന്നു

നിക്ഷേപിച്ച തുക തിരിച്ചുകിട്ടാത്തതിനെത്തുടർന്നാണ് തിരുവള്ളൂർ സ്വദേശിയായ ഇബ്രാഹിം ഹാജി ജീവനൊടുക്കിയത്. കടത്തനാട് ലേബർ സർവീസ് സൊസൈറ്റി പ്രസിഡന്റ് ബഷീർ അഹമ്മദ് അടക്കമുള്ളവർക്കെതിരെ ഇബ്രാഹിം ഹാജി ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണമാണ് സർക്കാർ ഉറപ്പുനൽകുന്നത്.

Share Email
Top