‘മൂന്നാമതൊരാളുടെ ഇടപെടൽ’..! സൂരിയുമായുള്ള പ്രശ്നം എങ്ങനെ തീർന്നു? തുറന്ന് പറഞ്ഞ് വിഷ്ണു വിശാൽ

ഒരുകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്ന വിഷ്ണു വിശാലും സൂരിയും ‘വെണ്ണില കബഡി കുഴു’, ‘വേലൈന്നു വന്തിട്ടാ വേലൈക്കാരൻ’, ‘കഥാനായകൻ’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ കോമ്പോയായിരുന്നു

‘മൂന്നാമതൊരാളുടെ ഇടപെടൽ’..! സൂരിയുമായുള്ള പ്രശ്നം എങ്ങനെ തീർന്നു? തുറന്ന് പറഞ്ഞ് വിഷ്ണു വിശാൽ
‘മൂന്നാമതൊരാളുടെ ഇടപെടൽ’..! സൂരിയുമായുള്ള പ്രശ്നം എങ്ങനെ തീർന്നു? തുറന്ന് പറഞ്ഞ് വിഷ്ണു വിശാൽ

സൂരിയുമായുള്ള പ്രശ്നങ്ങൾക്ക് കാരണം മൂന്നാമതൊരാളുടെ ഇടപെടലായിരുന്നുവെന്ന് നടൻ വിഷ്ണു വിശാൽ. പഴയ വിവാദം വീണ്ടും ചർച്ച ചെയ്യരുതെന്നും തങ്ങൾ ഇരുവരും 2024ൽ തന്നെ എല്ലാ തെറ്റിദ്ധാരണകളും പരിഹരിച്ചെന്നും വിഷ്ണു വിശാൽ വ്യക്തമാക്കി. സൂരിയുടെ പുതിയ ചിത്രം ‘മണ്ടാടി’യുടെ റിലീസിന് ആശംസയുമായി വിഷ്ണു എത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള പഴയ പ്രശ്നം വീണ്ടും ചർച്ചയായത്.

നിലവിൽ തങ്ങൾക്കിടയിൽ യാതൊരു പ്രശ്നവുമില്ലെന്നും കഴിഞ്ഞ കാര്യങ്ങൾ മറന്ന് മുന്നോട്ട് പോകണമെന്നും വിഷ്ണു വിശാൽ ആവശ്യപ്പെട്ടു. “ഈ വിവരക്കേട് നിർത്തണം. ഞങ്ങൾ എല്ലാ തെറ്റിദ്ധാരണകളും 2024ൽ തീർത്തിട്ടുണ്ട്. രണ്ട് പേർക്കും നല്ലത് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. ആശയക്കുഴപ്പമുണ്ടാക്കിയത് മൂന്നാമതൊരാളുടെ ഇടപെടലാണ്. നിങ്ങളും എല്ലാം മറന്ന് മുന്നോട്ട് പോകാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു” എന്നാണ് എക്‌സിൽ വിഷ്ണു കുറിച്ചത്.

ALSO READ:‘ഒരു ദിവസം വരും, ഒരു ഫ്രൈഡേ വരും..! നിവിന്റെ പഴയ വാക്കുകൾ വീണ്ടും ചർച്ചയാക്കി അജു വർഗീസ്

ഒരുകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്ന വിഷ്ണു വിശാലും സൂരിയും ‘വെണ്ണില കബഡി കുഴു’, ‘വേലൈന്നു വന്തിട്ടാ വേലൈക്കാരൻ’, ‘കഥാനായകൻ’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ കോമ്പോയായിരുന്നു. എന്നാൽ 2020ൽ വിഷ്ണുവിന്റെ പിതാവുമായി ബന്ധപ്പെട്ട ഭൂമി ഇടപാട് കേസിൽ സൂരി 2.7 കോടി രൂപയുടെ തട്ടിപ്പ് കേസ് നൽകിയതോടെയാണ് ഇരുവരും അകന്നത്.

എന്നാൽ 2024ൽ ഇരുവരും സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കുകയായിരുന്നു. പിന്നാലെ സൂരിക്കും തന്റെ പിതാവിനുമൊപ്പമുള്ള ചിത്രം വിഷ്ണു വിശാൽ പങ്കുവെക്കുകയും ചെയ്തു. ഇപ്പോൾ സൂരിയുടെ പുതിയ ചിത്രത്തിന് ആശംസയുമായി വിഷ്ണു എത്തിയതോടെ പഴയ വിവാദം വീണ്ടും ഉയർന്ന സാഹചര്യത്തിലാണ്, തങ്ങൾക്കിടയിലെ പ്രശ്നങ്ങളെല്ലാം അവസാനിച്ചെന്നും ഇനി അത് ചർച്ച ചെയ്യേണ്ടതില്ലെന്നും വിഷ്ണു വിശാൽ വ്യക്തമാക്കിയിരിക്കുന്നത്.

Share Email
Top