അന്താരാഷ്ട്ര ടി20 ലോകകപ്പ്; ഒരുമാസം ശേഷിക്കെ ടൂര്‍ണമെന്റിന് നേരെ ഭീകരാക്രമണ ഭീഷണി

അന്താരാഷ്ട്ര ടി20 ലോകകപ്പ്; ഒരുമാസം ശേഷിക്കെ ടൂര്‍ണമെന്റിന് നേരെ ഭീകരാക്രമണ ഭീഷണി

ന്താരാഷ്ട്ര ടി20 ലോകകപ്പിന് ഒരുമാസം താഴെ മാത്രം ശേഷിക്കെ ടൂര്‍ണമെന്റിന് നേരെ ഭീകരാക്രമണ ഭീഷണി. പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമമായ ക്രിക്ബസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, തീവ്രവാദ സംഘടനയായ ഐഎസ്-ഖൊറാസന്‍ (ഐഎസ്-കെ) ഉള്‍പ്പെടെയുള്ള സംഘങ്ങളാണ് ഭീഷണിക്ക് പിന്നില്‍. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി അടുത്ത മാസമാദ്യം ടൂര്‍ണമെന്റ് നടക്കുക. ഇതില്‍ വെസ്റ്റ് ഇന്‍ഡീസിലെ മത്സരങ്ങള്‍ക്കാണ് ഭീഷണി.

വെസ്റ്റ് ഇന്‍ഡീസിലെ ആന്റിഗ്വ, ബര്‍ബുഡ, ഗയാന, സെന്റ് ലൂസിയ, സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനേഡൈന്‍സ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. അതേസമയം, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഫ്‌ലോറിഡ, ന്യൂയോര്‍ക്ക്, ടെക്‌സസ് എന്നിവിടങ്ങളിലും മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. നിലവില്‍, യുഎസ് വേദികള്‍ക്ക് പ്രത്യേക ഭീഷണികളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫൈനല്‍ ബാര്‍ബഡോസിലും സെമി ഫൈനല്‍ ട്രിനിഡാഡിലും ഗയാനയിലും നടക്കും. 2010ല്‍ ടി20 ലോകകപ്പ് സംഘടിപ്പിച്ചതിന് ശേഷം വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഇതാദ്യമാണ്.

കായികപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ആഗോള ക്രിക്കറ്റ് മാമാങ്കത്തിന് മേലുള്ള സുരക്ഷാ ഭീഷണി വടക്കന്‍ പാകിസ്താനില്‍നിന്ന് വന്നതാണെന്നാണ് സൂചന. ഈ പശ്ചാത്തലത്തിൽ ടൂര്‍ണമെന്റിന് കര്‍ശനമായ സുരക്ഷാ ഒരുക്കാനുള്ള തയാറെടുപ്പിലാണ് ഐസിസി. ഏറ്റവും മുന്‍ഗണന സുരക്ഷയ്ക്കാണെന്ന് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും (സി ഡബ്‌ള്യു ഐ) കുറ്റമറ്റ സുരക്ഷ ഉറപ്പുനല്‍കിയിട്ടുണ്ട്. ”ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) അനുകൂല സംഘടനകള്‍ കായിക മത്സരങ്ങള്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രചാരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതില്‍ അഫ്ഗാനിസ്ഥാന്‍-പാകിസ്താന്‍ മേഖലയില്‍നിന്നുള്ള വീഡിയോ സന്ദേശങ്ങളും ഉള്‍പ്പെടുന്നു.’ സി ഡബ്‌ള്യു ഐ പറയുന്നു. ‘നാഷിര്‍ പാകിസ്താന്‍’ എന്ന ഐ എസ് അനുകൂല എന്ന മീഡിയ ഗ്രൂപ്പിലൂടെയായിരുന്നു ഭീഷണി. ഈ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിലും യുഎസിലുമായാണ് ട്വന്റി 20 ലോകകപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ജൂണ്‍ രണ്ടിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ ജൂണ്‍ 29നാണ് നടക്കുക.

Top