അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘം കുവൈത്തിൽ പിടിയിലായി

ടെലികമ്മ്യൂണിക്കേഷൻ കമ്പനികളും ബാങ്കുകളും അവരുടെ നെറ്റ്‌വർക്കുകളിൽ സൈബർ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കേസ് പുറത്തുവന്നത്

അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘം കുവൈത്തിൽ പിടിയിലായി
അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘം കുവൈത്തിൽ പിടിയിലായി

കുവൈത്ത്: കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം ചൈനീസ് പൗരന്മാരുടെ ഒരു അന്താരാഷ്ട്ര സൈബർ കുറ്റകൃത്യ സംഘത്തെ പിടികൂടി. സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും വഞ്ചന തടയുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിത്. കുവൈത്തിലുടനീളമുള്ള ടെലികമ്മ്യൂണിക്കേഷൻ ടവറുകളിലും ബാങ്കുകളിലും വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതിൽ ഈ സംഘം ഈ ഉൾപ്പെട്ടിരുന്നു.

ടെലികമ്മ്യൂണിക്കേഷൻ കമ്പനികളും ബാങ്കുകളും അവരുടെ നെറ്റ്‌വർക്കുകളിൽ സൈബർ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കേസ് പുറത്തുവന്നത്. ആക്രമണങ്ങൾ പുറമെ നിന്ന് സംഭവിച്ചതാണെന്നും നൂതന ഇലക്ട്രോണിക് ഉപകരണങ്ങൾ വഴിയാണ് ഇവയ്ക്ക് സൗകര്യം ഒരുക്കിയതെന്നും കണ്ടെത്തിയിരുന്നു.

Also Read: അ​ജ്മാ​നി​ലെ ഭ​ക്ഷ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന നടത്തി ന​ഗ​ര​സ​ഭ

സൈബർ സുരക്ഷാ വിദഗ്ധർ ഫർവാനിയ പ്രദേശത്തെ ഒരു വാഹനത്തിൽ സംശയാസ്പദമായ സിഗ്നലുകൾ കണ്ടെത്തിയതിനെ തുടർന്നാണ് വാഹനത്തിൽ നിന്ന് ചൈനീസ് പൗരനെ പിടികൂടിയത്. അയാളുടെ കൈവശമുണ്ടായിരുന്ന നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ടെലികോം നെറ്റ്‌വർക്കുകൾ തകർക്കുന്നതിലും ഇരകളെ കബളിപ്പിക്കുന്നതിനായി ബാങ്കുകളും ടെലികോം കമ്പനികളും ആയി വേഷംമാറി വഞ്ചനാപരമായ സന്ദേശങ്ങൾ അയയ്ക്കുന്നതിലും കൂട്ടാളികളുമായി പ്രവർത്തിച്ചതായി പ്രതി സമ്മതിച്ചു.

Share Email
Top