CMDRF

പുത്തൻ അപ്ഡേറ്റുമായി ഇൻസ്റ്റാഗ്രാം;ബ്ലെന്‍ഡ് ഫീച്ചർ ഒരുങ്ങുന്നു

പുത്തൻ അപ്ഡേറ്റുമായി ഇൻസ്റ്റാഗ്രാം;ബ്ലെന്‍ഡ് ഫീച്ചർ ഒരുങ്ങുന്നു
പുത്തൻ അപ്ഡേറ്റുമായി ഇൻസ്റ്റാഗ്രാം;ബ്ലെന്‍ഡ് ഫീച്ചർ ഒരുങ്ങുന്നു

ന്‍സ്റ്റാഗ്രാമിലൂടെ സൗഹൃദം പങ്കുവെക്കാത്തവര്‍ വിരളമായിരിക്കും നിങ്ങള്‍ക്കിടയില്‍. ഇഷ്ടപ്പെട്ടൊരു റീല്‍സ് കണ്ടാല്‍ അതില്‍ കാണുന്ന തമാശയും, സന്തോഷവും, ആശ്ചര്യവുമെല്ലാം ആ നിമിഷം തന്നെ ഇഷ്ടപ്പെട്ടൊരു സുഹൃത്തിന് അയക്കുന്നവരായിരിക്കും പലരും. ഇന്‍സ്റ്റാഗ്രാം ഇന്‍ബോക്‌സ് എടുത്താല്‍ ഇത്തരത്തില്‍ റീലുകള്‍ മാത്രം പരസ്പരം പങ്കുവെക്കുന്ന ചാറ്റുകളുടെ പട്ടിക തന്നെ കാണാം. ഇപ്പോഴിതാ നിങ്ങള്‍ക്കും നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ഇഷ്ടപ്പെടാനിടയുള്ള റീല്‍സുകള്‍ എളുപ്പം കാമാനാവുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്‍സ്റ്റാഗ്രാം.

ബ്ലെന്‍ഡ് (Blend) എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍ വഴി സുഹൃത്തുക്കള്‍ തമ്മിലുള്ള റീല്‍സ് പങ്കുവെക്കല്‍ പുതിയ തലത്തിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഡെവലപ്പറായ അലസാന്‍ഡ്രോ പലൂസിയാണ് എക്‌സില്‍ അപ്‌ഡേറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്. പുതിയ ഫീച്ചര്‍ വഴി ഉപഭോക്താവിനും അയാളുടെ സുഹൃത്തുക്കള്‍ക്കും ഇഷ്ടപ്പെട്ട റീലുകള്‍ മാത്രം കാണുന്ന ഒരു പ്രത്യേക ഫീഡ് ഇന്‍സ്റ്റാഗ്രാമില്‍ ലഭിക്കും. ഇരുവരും പരസ്പരം അയച്ച റീലുകളുടെയും ഇരുവരും ലൈക്ക് ചെയ്ത റീലുകളുടെയും അടിസ്ഥാനത്തിലാണ് ഈ ഫീഡില്‍ റീലുകള്‍ പ്രദര്‍ശിപ്പിക്കുക.

സ്‌പോട്ടിഫൈയിലെ ബ്ലെന്‍ഡ് ഫീച്ചറിന് സമാനമാണിത്. രണ്ട് വ്യക്തികളുടെ റീല്‍സ് താല്‍പര്യങ്ങളെ കൂട്ടിയിണക്കുകയാണിവിടെ. ഇതുവഴി ഉപഭോക്താക്കള്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട റീലുകള്‍ ഒന്നിച്ച് ആസ്വദിക്കാനാവും.

Top