പുത്തന്‍ ഫീച്ചറുകളുമായി ഇന്നോവ ക്രിസ്റ്റ ജി എക്‌സ് പ്ലസ്

പുത്തന്‍ ഫീച്ചറുകളുമായി ഇന്നോവ ക്രിസ്റ്റ ജി എക്‌സ് പ്ലസ്

ന്നോവ ക്രിസ്റ്റയുടെ പുതിയ ജിഎക്സ് പ്ലസ് മോഡല്‍ അവതരിപ്പിച്ച് ടൊയോട്ട. ഏഴ് സീറ്റ്കളുള്ള മോഡലിന് 21.39 ലക്ഷം രൂപയും എട്ട് സീറ്റ് മോഡലിന് 21.44 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. പതിനാലില്‍ അധികം ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് ജിഎക്സ് പ്ലസ് മോഡല്‍ ടൊയോട്ട പുറത്തിറക്കിയിരിക്കുന്നത്. റിയര്‍ ക്യാമറ, ഓട്ടോ ഫോള്‍ഡ് മിററുകള്‍, ഡിവിആര്‍ സിസ്റ്റം, ഡയമണ്ട് കട്ട് അലോയ് വീലുകള്‍, വുഡ് ഫിനിഷ് ഇന്റീരിയര്‍ പാനലുകള്‍, പ്രീമിയം ഫാബ്രിക് സീറ്റുകള്‍ എന്നിവയാണ് പുതിയായി ലഭിക്കുന്ന ഫീച്ചറുകള്‍.

സൂപ്പര്‍ വൈറ്റ് ആറ്റിറ്റിയൂഡ് ബ്ലാക്ക് മൈക്ക, അവന്റ് ഗാര്‍ഡ് ബ്രോണ്‍സ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേള്‍ സില്‍വര്‍ മെറ്റാലിക് എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ടൊയോട്ട ഈയടുത്തായി അവതരിപ്പിച്ച 5 വര്‍ഷത്തെ കോംപ്ലിമെന്ററി റോഡ്‌സൈഡ് അസിസ്റ്റന്‍സും വാഹനത്തോടൊപ്പം തിരഞ്ഞെടുക്കാം മൂന്നു വര്‍ഷം അല്ലെങ്കില്‍ 1,00,000 കിലോമീറ്റര്‍ എന്ന സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും. 5 വര്‍ഷം അല്ലെങ്കില്‍ 2,20,000 കിലോമീറ്റര്‍ എന്ന അധിക വാറന്റിയും കമ്പനി നല്‍കുന്നുണ്ട്.

Top