‘ഇന്നസെന്റ്’…! അശ്വിൻ വിജയന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

'മന്ദാകിനി'ക്ക് ശേഷം അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം, സോഷ്യൽ മീഡിയ താരം കിലി പോൾ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകത കൊണ്ടും ശ്രദ്ധേയമാണ്

‘ഇന്നസെന്റ്’…! അശ്വിൻ വിജയന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി
‘ഇന്നസെന്റ്’…! അശ്വിൻ വിജയന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

നവംബർ 7-ന് തിയേറ്ററുകളിലെത്തുന്ന ‘ഇന്നസെന്റ്’ എന്ന ചിത്രത്തിലെ അശ്വിൻ വിജയന്റെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘മന്ദാകിനി’ക്ക് ശേഷം അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം, സോഷ്യൽ മീഡിയ താരം കിലി പോൾ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകത കൊണ്ടും ശ്രദ്ധേയമാണ്. ചിത്രത്തിൽ രതീഷ് എന്ന കഥാപാത്രമായാണ് അശ്വിൻ വിജയൻ എത്തുന്നത്. “ഓരോ നിമിഷവും സ്നേഹവും, ചിരിയും, ഒരൽപം ഭ്രാന്തും നിറയ്ക്കുന്ന നമ്മുടെ കൂട്ടുകാരൻ!” എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിയത്.

പൂർണ്ണമായും കോമഡി ജോണറിൽ ഒരുങ്ങുന്ന ഈ ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആയിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. സർക്കാർ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമന്യേ ചിരിച്ചാഘോഷിച്ച് കാണാൻ പറ്റുന്ന ചിത്രമാണിത്. ‘ഇന്നസെന്റ്’ റിലീസ് ദിനത്തിൽ 120 റിലീസ് തിയേറ്ററുകളിൽ ഒരേസമയം കൈകൊട്ടിക്കളി നടത്തി ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ചിത്രത്തിന്റെ ടീം ലക്ഷ്യമിടുന്നുണ്ട്. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ് തുടങ്ങി നിരവധി താരങ്ങളാണ് ഇതിൽ അണിനിരക്കുന്നത്.

Also Read: വിവാഹം കഴിഞ്ഞ് ഒരു മാസം..! ‘കോൾ മി മെയ്‌ബി’ ഗായിക കാർലി റേ ജെപ്‌സെൻ അമ്മയാകുന്നു

ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സതീഷ് തൻവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന ഈ ചിത്രം, സിനിമാ വിദ്യാർത്ഥികൾക്ക് പ്രമുഖ താരങ്ങൾക്കൊപ്പം പ്രവർത്തിച്ച് പഠിക്കുവാനുള്ള അവസരം നൽകുന്ന ‘എലമെന്റ്സ് ഓഫ് സിനിമ’ എന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ്.

Share Email
Top