ഇൻസ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധ നേടിയ ഇൻഫ്ലുവൻസർ വെടിയേറ്റ് മരിച്ചു! മാഡ് സന്ധുവിന്റെ കൊലപാതകത്തിൽ അന്വേഷണം

തന്റെ വ്യക്തിത്വത്തെക്കുറിച്ച് പരസ്യമായി സംസാരിച്ചിരുന്ന അദ്ദേഹത്തിന് സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ സൈബർ ആക്രമണങ്ങളും ഹോമോഫോബിക് അധിക്ഷേപങ്ങളും നേരിടേണ്ടിവന്നിരുന്നു.

ഇൻസ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധ നേടിയ ഇൻഫ്ലുവൻസർ വെടിയേറ്റ് മരിച്ചു! മാഡ് സന്ധുവിന്റെ കൊലപാതകത്തിൽ അന്വേഷണം
ഇൻസ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധ നേടിയ ഇൻഫ്ലുവൻസർ വെടിയേറ്റ് മരിച്ചു! മാഡ് സന്ധുവിന്റെ കൊലപാതകത്തിൽ അന്വേഷണം

ചണ്ഡിഗഡ്: പഞ്ചാബിലെ സമൂഹമാധ്യമ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധു എന്ന മധുസൂദൻ വെടിയേറ്റ് മരിച്ചു. അമൃത്‌സറിൽ റോഡിലൂടെ പോകുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ സന്ധുവിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് റോഡിൽ രക്തത്തിൽ കുളിച്ചുകിടന്ന സന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവത്തിന് പിന്നാലെ റോഡിൽ സന്ധു വീണുകിടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ആക്രമണം നടന്നതെന്ന് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സിരിവെന്നെല അറിയിച്ചു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്നും അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്. ബൈക്കിലെത്തിയ രണ്ട് അജ്ഞാതരാണ് ആക്രമണം നടത്തിയതെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

ALSO READ:‘ഞാൻ അമ്മയെ കൊന്നു’..! ലിംഗമാറ്റ ശസ്ത്രക്രിയയെ എതിർത്തതിൽ തർക്കം, 17-കാരൻ മാതാവിനെ റെഞ്ച് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

പഞ്ചാബി, മുംബൈ സിനിമാ മേഖലകളിൽ സ്റ്റൈലിസ്റ്റായും അസിസ്റ്റന്റ് കോസ്റ്റ്യൂം ഡിസൈനറായും കരിയർ ആരംഭിച്ച സന്ധു പിന്നീട് ഇൻസ്റ്റഗ്രാം റീലുകളിലൂടെയാണ് ജനപ്രീതി നേടിയത്. ഫാഷൻ, ലിംഗസമത്വം, എൽജിബിടിക്യു പ്ലസ് അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സന്ധു സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം സംസാരിച്ചിരുന്നു. തന്റെ വ്യക്തിത്വത്തെക്കുറിച്ച് പരസ്യമായി സംസാരിച്ചിരുന്ന അദ്ദേഹത്തിന് സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ സൈബർ ആക്രമണങ്ങളും ഹോമോഫോബിക് അധിക്ഷേപങ്ങളും നേരിടേണ്ടിവന്നിരുന്നു.

സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന ഒരു യുവ കലാകാരന്റെ അപ്രതീക്ഷിത മരണമാണ് സംഭവത്തിലൂടെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പൊതുസമൂഹത്തിൽ സജീവമായി ഇടപെട്ടിരുന്ന സന്ധുവിനെതിരായ ഓൺലൈൻ അധിക്ഷേപങ്ങൾക്ക് ഈ ആക്രമണവുമായി ബന്ധമുണ്ടോയെന്നത് ഉൾപ്പെടെ പല ചോദ്യങ്ങളും ഉയരുന്നുണ്ടെങ്കിലും, അതുസംബന്ധിച്ച സ്ഥിരീകരണം അന്വേഷണത്തിലൂടെയാണ് ലഭിക്കേണ്ടത്.

Share Email
Top