തിങ്കളാഴ്ച വൈകുന്നേരം ഗോവയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണിയുണ്ടായിത്. എന്നാൽ സുരക്ഷാ പരിശോധനയിൽ അത് വ്യാജമാണെന്ന് തെളിഞ്ഞു. മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം 6E 5101 വിമാനം ഐസൊലേഷൻ ബേയിലേക്ക് കൊണ്ടുപോയി. തുടർന്ന് എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയെന്ന് എയർലൈൻ വക്താവ് ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞിരുന്നു.
യാത്രക്കാരുടെ എണ്ണം എയർലൈൻ വെളിപ്പെടുത്തിയിട്ടില്ല. ബോംബ് ഭീഷണിയെക്കുറിച്ച് സന്ദേശമുള്ള ഒരു കുറിപ്പ് വിമാനത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നുവെന്ന് ചൊവ്വാഴ്ച വിമാനത്താവള ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.
Also Read: കർണാടക മന്ത്രിയുടെ കാർ മരത്തിൽ ഇടിച്ചുകയറി
മുംബൈ വിമാനത്താവളത്തിൽ രാത്രി 10.30 ഓടെ സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പീന്നിട് അത് 11.30 ന് പിൻവലിക്കുകയും ചെയ്തു. ഭീഷണി വ്യാജമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.