ഫുജൈറ: ഇൻഡിഗോ ഫുജൈറയിൽ നിന്ന് കണ്ണൂരിലേക്കും മുംബൈയിലേക്കും സർവീസ് ആരംഭിച്ചു. ഇന്നലെ രാവിലെ 9.30ന് മുംബൈയിൽ നിന്ന് എത്തിയ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്.
അതേസമയം കണ്ണൂരിൽ നിന്ന് രാത്രി 8.55ന് പുറപ്പെട്ട കന്നി വിമാനം രാത്രി 11.25ന് ഫുജൈറയിൽ ഇറങ്ങിയപ്പോഴും സ്വീകരിക്കാൻ വിമാനത്താവള, എയർലൈൻ അധികൃതർ എത്തിയിരുന്നു. പുതിയ സർവീസ് ആരംഭിച്ചതോടെ യുഎഇയിൽ നിന്ന് കേരളത്തിലേക്ക് ആഴ്ചയിൽ 1032 പേർക്കു കൂടി അധികമായി യാത്ര ചെയ്യാം.