രാജ്യവ്യാപകമായി ഇൻഡിഗോ വിമാന സർവീസുകൾ ഇന്നും പ്രതിസന്ധി നേരിടുമെന്നും നിരവധി സർവീസുകൾ റദ്ദാക്കുമെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം ഡൽഹി, മുംബൈ, കൊൽക്കത്ത, തിരുവനന്തപുരം ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ നിന്നുള്ള ആയിരത്തോളം സർവീസുകളാണ് മുടങ്ങിയത്. എന്നാൽ, പൈലറ്റുമാരുടെ വിശ്രമ നിബന്ധനകൾ നീക്കം ചെയ്തത് നിലവിലെ പ്രതിസന്ധിക്ക് പരിഹാരമായേക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.
നിലവിൽ, ആഭ്യന്തര സർവീസുകളുടെ ടിക്കറ്റ് നിരക്ക് വൻതോതിൽ വർദ്ധിച്ചിരിക്കുകയാണ്.ഡൽഹി-തിരുവനന്തപുരം യാത്രയ്ക്ക് 82,000 രൂപയും, ഡൽഹി-ചെന്നൈ ടിക്കറ്റിന് ഒരു ലക്ഷം രൂപയ്ക്ക് മുകളിലും നൽകേണ്ട അവസ്ഥയാണ്.






