ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം; മത്സരക്രമം പ്രഖ്യാപിച്ച് കിവീസ് ക്രിക്കറ്റ് ബോർഡ്

2019-ന് ശേഷം ആദ്യമായാണ് കിവീസ് മണ്ണിൽ ഇന്ത്യ ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നത്

ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം; മത്സരക്രമം പ്രഖ്യാപിച്ച് കിവീസ് ക്രിക്കറ്റ് ബോർഡ്
ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം; മത്സരക്രമം പ്രഖ്യാപിച്ച് കിവീസ് ക്രിക്കറ്റ് ബോർഡ്

ന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ന്യൂസിലൻഡ് പര്യടനത്തിന്റെ ഔദ്യോഗിക മത്സരക്രമം പുറത്തുവന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെ നീണ്ടുനിൽക്കുന്ന പര്യടനത്തിൽ അഞ്ച് ടി20 മത്സരങ്ങളും, അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുന്നത്. ന്യൂസിലൻഡ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ദൈർഘ്യമേറിയ ദ്വിരാഷ്ട്ര പരമ്പരയാണിത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഒരു സമ്പൂർണ്ണ പരമ്പരയ്ക്കായി ന്യൂസിലൻഡിലെത്തുന്നത്. 2019-ന് ശേഷം ആദ്യമായാണ് കിവീസ് മണ്ണിൽ ഇന്ത്യ ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നത്. കൂടാതെ, ഏഴ് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ഇന്ത്യ കളിക്കുന്നുവെന്ന പ്രത്യേകതയും ഈ പര്യടനത്തിനുണ്ട്.

ഒക്ടോബർ 22-ന് ക്രിസ്റ്റചർച്ചിൽ ആരംഭിക്കുന്ന ടി20 പരമ്പര നവംബർ ഒന്നിന് ഹാമിൽട്ടണിൽ അവസാനിക്കും. തുടർന്ന് നവംബർ നാലിന് ഓക്‌ലൻഡിൽ തുടങ്ങുന്ന ഏകദിന പരമ്പരയുടെ അവസാന മത്സരം നവംബർ 15-ന് മൗണ്ട് മൗംഗനൂയിയിൽ നടക്കും. നവംബർ 19-ന് വെല്ലിംഗ്ടണിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് ശേഷം, നവംബർ 27-ന് ക്രിസ്റ്റചർച്ചിൽ നടക്കുന്ന രണ്ടാം ടെസ്റ്റോടെ പരമ്പരയ്ക്ക് സമാപനം കുറിക്കും.

Also Read:ചെസ്സ് ലോകത്ത് വിസ്മയമായി പ്രഗ്നാനന്ദ; മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ച് ഇന്ത്യൻ യുവതാരം

ഇന്ത്യൻ ടീമിന്റെ പര്യടനത്തിന് തൊട്ടുപിന്നാലെ ജനുവരിയിൽ ശ്രീലങ്കൻ ടീമും ന്യൂസിലൻഡിൽ പര്യടനം നടത്തും. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റുകളുമാണ് ശ്രീലങ്കൻ പരമ്പരയിലുള്ളത്. അതേസമയം, ന്യൂസിലൻഡ് വനിതാ ടീമിന് ഈ സീസണിൽ ബംഗ്ലാദേശിനെതിരെ മാത്രമാണ് മത്സരങ്ങളുള്ളത്. ഫെബ്രുവരിയിൽ ശ്രീലങ്കയിൽ വെച്ച് നടക്കുന്ന ഐസിസി വനിതാ ചാമ്പ്യൻസ് ട്രോഫി മുൻനിർത്തി ഓസ്ട്രേലിയൻ പര്യടനം മാറ്റിവെച്ചതിനാലാണ് വനിതാ ടീമിന് മറ്റ് മത്സരങ്ങൾ ഇല്ലാത്തത്.

Share Email
Top