പ്രമുഖ ഫുഡ്-ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് ലോകത്തെ ഏറ്റവും മികച്ച പാചകരീതികളുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു. പട്ടികയില്‍ ഇന്ത്യ 12-ാം സ്ഥാനത്താണ്. ടേസ്റ്റ് അറ്റ്‌ലസ് പ്രകാരം ഗ്രീസ്, ഇറ്റലി, മെക്സിക്കോ, സ്പെയിൻ, പോർച്ചുഗൽ, ടർക്കി, ഇന്തോനേഷ്യ, ഫ്രാൻസ്, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിൽ.
വിവിധ ഭക്ഷ്യ പദാര്‍ത്ഥങ്ങളുടെ റേറ്റിങ്ങുകള്‍ അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയത്. മികച്ച വിഭവങ്ങള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയവയുടെ പട്ടികയും ടേസ്റ്റ് അറ്റ്‌ലസ് പുറത്തുവിട്ടിട്ടുണ്ട്. അമൃത്‌സരി കുല്‍ച്ച, ബട്ടര്‍ ഗാര്‍ലിക് നാന്‍, ഹൈദരാബാദ് ബിരിയാണി തുടങ്ങിയ വിഭവങ്ങള്‍ ഇന്ത്യന്‍ വിഭവങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലുണ്ട്.
ടേസ്റ്റ് അറ്റ്‌ലസ് അവാര്‍ഡ് 2024-25 ന്റെ ഭാഗമായാണ് വിവിധ കാറ്റഗറികളിലുള്ള പട്ടിക പുറത്തുവിട്ടത്. ഒട്ടുമിക്ക കാറ്റഗറികളിലും ഇന്ത്യന്‍ വിഭവങ്ങള്‍ മുന്നിട്ടുനില്‍ക്കുന്നുണ്ട്. നേരത്തെ ലോകത്തിലെ ഏറ്റവും മികച്ച 150 റെസ്റ്റോറന്‍റുകളുടെ പട്ടികയിലും ഇന്ത്യ സ്ഥാനം പിടിച്ചിരുന്നു. കൂടാതെ 2023-ലെ ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണവിഭവങ്ങളുടെ പട്ടികയിൽ ഇന്ത്യ 11-ാം സ്ഥാനത്താണ്.