‘ഇന്ത്യയുടെ പോരാട്ടം ഭീകരവാദത്തിനെതിരെ’: സൈന്യം

ഇന്ത്യ നടത്തിയ ആക്രമണങ്ങൾ അതിർത്തി കടക്കാതെയുള്ളവയായിരുന്നുവെന്ന് സൈന്യം

‘ഇന്ത്യയുടെ പോരാട്ടം ഭീകരവാദത്തിനെതിരെ’: സൈന്യം
‘ഇന്ത്യയുടെ പോരാട്ടം ഭീകരവാദത്തിനെതിരെ’: സൈന്യം

ഡൽഹി: ഇന്ത്യയുടെ പോരാട്ടം ഭീകരവാദത്തിനെതിരെ മാത്രമാണെന്ന് ആവർത്തിച്ച് ഇന്ത്യൻ സൈന്യം. ഇന്ത്യ നടത്തിയ ആക്രമണങ്ങൾ ഭീകര താവളങ്ങളെ ലക്ഷ്യമിട്ട് മാത്രമാണെന്നും പാകിസ്ഥാൻ അല്ല ഭീകരരെ ഇല്ലാതാക്കലാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും വാർത്താസമ്മേളനത്തിൽ സൈന്യം വ്യക്തമാക്കി. പാകിസ്ഥാൻ തങ്ങൾക്കെതിരെ P-15 ലോംഗ് റേഞ്ച് മിസൈലുകളാണ് ഉപയോഗിച്ചത്. എന്നാൽ, ഈ മിസൈലുകളെ ഇന്ത്യയുടെ ആകാശ് വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിച്ചതായും സൈന്യം അറിയിച്ചു.

പാകിസ്ഥാൻ ഉപയോഗിച്ച മിസൈലുകളുടെയും ഡ്രോണുകളുടെയും പാകിസ്ഥാന് ചൈനയുടെ സഹായം ലഭിക്കുന്നതിൻ്റെയും ചിത്രങ്ങളും തെളിവുകളും സൈന്യം വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. പാകിസ്ഥാൻ ഉപയോഗിച്ചത് ചൈനീസ് നിർമിത മിസൈലുകളാണെന്നും സൈന്യം വ്യക്തമാക്കി.

Also Read: രാജ്യദ്രോഹിയെന്ന് വിളിച്ച്‌ അധിക്ഷേപം, ആരാണ് സർക്കാർ മുഖമായ വിക്രം മിസ്രി

ഇന്ത്യ നടത്തിയ ആക്രമണങ്ങൾ അതിർത്തി കടക്കാതെയുള്ളവയായിരുന്നുവെന്ന് സൈന്യം ഊന്നിപ്പറഞ്ഞു. അതേസമയം, കറാച്ചിയിലെ വ്യോമതാവളത്തിൽ ഒരു ആക്രമണം നടത്തിയതായി സൈന്യം സ്ഥിരീകരിച്ചു. സംഘർഷത്തിൽ ഇന്ത്യക്ക് നേരിടേണ്ടി വന്നത് നേരിയ നാശനഷ്ടങ്ങൾ മാത്രമാണെന്നും എന്നാൽ പാകിസ്ഥാന് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും സൈന്യം അറിയിച്ചു. പാകിസ്ഥാൻ നേരിട്ട നാശനഷ്ടങ്ങൾക്ക് അവർ മാത്രമാണ് ഉത്തരവാദിയെന്നും സൈന്യം പറഞ്ഞു.

Share Email
Top