ടെഹ്‌റാന്‍: ഇസ്രയേലിന്റെ ആക്രമണം ശക്തമായ ടെഹ്‌റാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ച് തുടങ്ങി. ടെഹ്‌റാനില്‍ നിന്നും 148 കിലോമീറ്റര്‍ അകലെയുള്ള ക്വോമിലേക്കാണ് ഇന്ത്യന്‍ പൌരന്മാരെ മാറ്റുന്നത്. വിദ്യാര്‍ത്ഥികളടക്കം സംഘത്തിലുണ്ട്. ടെഹ്‌റാനില്‍ ആക്രമണം ശക്തമായതോടെയാണ് ജനങ്ങള്‍ നഗരം വിട്ട് തുടങ്ങിയത്. 1600 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇറാനിലുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. 110 വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം അര്‍മേനിയന്‍ അതിര്‍ത്തിയിലെത്തും. ശേഷം വിമാനമാര്‍ഗം ഇന്ത്യയിലെത്തിക്കും.
Also Read: ‘ടെല്‍ അവീവില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞ് പോകണം’: ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്
അതെസമയം, ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കണ്ണൂരില്‍ നിന്നും കരിപ്പൂരില്‍ നിന്നുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. ദുബൈ വിമാന സര്‍വീസും ദുബൈയില്‍ നിന്നും ഷാര്‍ജയില്‍ നിന്നും കണ്ണൂരിലേക്കുള്ള വിമാന സര്‍വീസുകളും റദ്ദാക്കി.കരിപ്പൂരില്‍ നിന്നുള്ള ഷാര്‍ജ വിമാന സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. രാത്രി 12.35ന് പുറപ്പെടേണ്ട സര്‍വീസാണ് റദ്ദാക്കിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്. വ്യോമപാത ദുബൈ താത്കാലികമായി അടച്ചതിന് പിന്നാലെയാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്.