കെനിയയിൽ വാഹനാപകടം: 5 മലയാളികൾക്ക് ദാരുണാന്ത്യം

അപകടത്തിൽ 28 പേർക്ക് പരിക്കേറ്റു

കെനിയയിൽ വാഹനാപകടം: 5 മലയാളികൾക്ക് ദാരുണാന്ത്യം
കെനിയയിൽ വാഹനാപകടം: 5 മലയാളികൾക്ക് ദാരുണാന്ത്യം

കെനിയ: കെനിയയിൽ ബസ് അപകടത്തിൽ അഞ്ച് മലയാളികൾ ഉൾപ്പെടെ ആറ് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. അപകടത്തിൽ 28 പേർക്ക് പരിക്കേറ്റു. ന്യാണ്ടറുവ പ്രവിശ്യയിലാണ് അപകടം നടന്നത്. പാലക്കാട് കോങ്ങാട് മണ്ണൂർ സ്വദേശി റിയ ആൻ റോഡ്രിഗസ് (41), മകൾ ടൈറ(8), ജസ്‌ന കുറ്റിക്കാട്ടുചാലിൽ(29), മകൾ റൂഹി മെഹ്റിൻ(1), തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ചത്.

സംഘം സഞ്ചരിച്ച വാഹനം വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വച്ച് നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവരെ നയ്റോബിയിലെ ആശുപത്രിയിലേക്ക് മാറ്റും.

Share Email
Top