വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയിലെത്തി. പരമ്പരയുടെ ഭാഗമായി ഓഗസ്റ്റ് ഏഴുമുതല്‍ കൊളംബോയില്‍ നടക്കുന്ന നാല് ദിവസത്തെ പരിശീലന മത്സരത്തില്‍ ഇന്ത്യ കളിക്കും. തുടര്‍ന്ന് രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗാലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലും, രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലെ സിംഹളീസ് സ്പോര്‍ട്സ് ക്ലബ്ബിലുമാണ് നടക്കുന്നത്.
പരിക്കുകൾ ഇന്ത്യൻ ടീമിന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ മുന്‍നിര പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് പുറമെ ഹര്‍ഷിത് റാണയും നിതീഷ് കുമാര്‍ റെഡ്ഡിയും പരമ്പരയില്‍ നിന്ന് പുറത്തായി. ബുംറയ്ക്ക് പകരം ആഖിബ് നബിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വാഷിംഗ്ടണ്‍ സുന്ദറിന് ആദ്യ ടെസ്റ്റും നഷ്ടമാകും. ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളിന്റെ ഭാഗമായുള്ള ഈ പരമ്പരയില്‍ ശുഭ്മന്‍ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്.
ഇന്ത്യന്‍ ടീം: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, ധ്രുവ് ജൂറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരനാഥ് ജെയിന്‍, ആഖിബ് നബി.






