ഇന്ത്യ-ശ്രീലങ്ക മത്സ്യത്തൊഴിലാളികള്‍ കൂടിക്കാഴ്ച നടത്തി

9 വര്‍ഷത്തിന് ശേഷമാണ് ഇരു രാജ്യത്തെയും മത്സ്യത്തൊഴിലാളികള്‍ ചര്‍ച്ച നടത്തുന്നത്.

ഇന്ത്യ-ശ്രീലങ്ക മത്സ്യത്തൊഴിലാളികള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യ-ശ്രീലങ്ക മത്സ്യത്തൊഴിലാളികള്‍ കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളും ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളും കൂടിക്കാഴ്ച നടത്തി. 9 വര്‍ഷത്തിന് ശേഷമാണ് ഇരു രാജ്യത്തെയും മത്സ്യത്തൊഴിലാളികള്‍ ചര്‍ച്ച നടത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ള 5 അംഗ സംഘം ലങ്കയിലെ വടക്കന്‍ മേഖലയിലെ മത്സ്യത്തോഴിലാളികളുമായാണ് ചര്‍ച്ച നടത്തിയത്. മേഖലയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാരുകള്‍ ഇടപെട്ട് പരിഹരിക്കണമെന്ന് ഇരുകൂട്ടരും പറഞ്ഞു. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ലങ്കന്‍ നാവിക സേന അറസ്റ്റ് ചെയുന്നതില്‍ ഇന്ത്യന്‍ സംഘം ആശങ്ക അറിയിച്ചു.

Also Read: മൂന്നുവയസുകാരനെ കിണറ്റിലെറിഞ്ഞ് അയല്‍വാസി; കുഞ്ഞിനെ സാഹസികമായി രക്ഷപെടുത്തി അമ്മ

വാവുനിയ ജയിലിലുള്ള ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ സംഘം സന്ദര്‍ശിച്ചു. 2016 ല്‍ സുഷമ സ്വരാജ് മുന്‍കൈഎടുത്താണ് അവസാനം ചര്‍ച്ച നടന്നത്. ശ്രീലങ്കയില്‍ തടവിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നതിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് രാമേശ്വരത്ത് നിന്നുള്ള അഞ്ചംഗ സംഘം ശ്രീലങ്കയിലെത്തിയതെന്ന് ശ്രീലങ്കയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളി നേതാവ് വി.പി. ജെസു രാജ ദി ഹിന്ദുവിനോട് പറഞ്ഞു. തമിഴ്നാട്ടില്‍ നിന്നുള്ള 50 ഓളം മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ ജയിലുകളില്‍ കഴിയുന്നുണ്ടെന്നും അവരെ കാണാനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും മത്സ്യത്തൊഴിലാളി നേതാക്കള്‍ ആഗ്രഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Share Email
Top