ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; ബാറ്റിംഗ് വെടിക്കെട്ട് നടത്തിയിരിക്കുകയാണ് വില്‍ ജാക്‌സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; ബാറ്റിംഗ് വെടിക്കെട്ട് നടത്തിയിരിക്കുകയാണ് വില്‍ ജാക്‌സ്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാറ്റിംഗ് വെടിക്കെട്ട് നടത്തിയിരിക്കുകയാണ് വില്‍ ജാക്‌സ്. 41 പന്തില്‍ സെഞ്ച്വറി നേടി താരം വെടിക്കെട്ട് നടത്തി. റാഷിദ് ഖാനെയും മോഹിത് ശര്‍മ്മയെയും പോലുള്ള താരങ്ങളെ തുടര്‍ച്ചയായി അതിര്‍ത്തി കടത്തിയാണ് ജാക്‌സിന്റെ തേരോട്ടം. അവസാന പന്ത് സിക്‌സ് പറത്തിയാണ് ജാക്‌സ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

വില്‍ ജാക്‌സിന്റെ വെടിക്കെട്ടില്‍ ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 201 റണ്‍സ് വിജയലക്ഷ്യം 16 ഓവറില്‍ റോയല്‍ ചലഞ്ചേഴ്‌സ് മറികടന്നു. 41 പന്തില്‍ അഞ്ച് ഫോറും 10 സിക്‌സും സഹിതം 100 റണ്‍സെടുത്ത വില്‍ ജാക്‌സ് പുറത്താകാതെ നിന്നു. സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ മൂന്നാമത്തെ വിജയമാണിത്.

മറുവശത്ത് ജാക്‌സിന്റെ വെടിക്കെട്ട് കണ്ട് നില്‍ക്കുകയായിരുന്നു കിംഗ് കോഹ്ലി. ജാക്‌സ് സെഞ്ച്വറി അടിച്ചപ്പോള്‍ കോഹ്ലിയുടെ വക ആഘോഷവും ഉണ്ടായിരുന്നു. ചിരിച്ചുകൊണ്ടുള്ള താരത്തിന്റെ ആഘോഷമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

Top